ടാറ്റാ എ ഐ എ ഹെല്‍ത്ത് ബഡ്ഡി അവതരിപ്പിച്ചു

പരമ്പരാഗത ഇന്‍ഷുറന്‍സിനപ്പുറമുള്ളതാണ് ടാറ്റാ എഐ എ ഹെല്‍ത്ത് ബഡ്ഡി നല്‍കുന്ന സേവനങ്ങള്‍. ഇത് ഉപഭോക്താവിന്റെ ആവശ്യാനുസൃതമായ ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുന്നു.
കൊച്ചി: ടാറ്റ എഐഎ ഹെല്‍ത്ത് ബഡ്ഡി  അവതരിപ്പിച്ചു. ആരോഗ്യം, വെല്‍നസ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ തടസ്സമില്ലാതെ സംയോജിപ്പിച്ച്, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ നേരിടാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന വിര്‍ച്വല്‍ പാര്‍ട്ട്ണറാണ് ടാറ്റ എഐഎ ഹെല്‍ത്ത് ബഡ്ഡിയെന്ന്  ടാറ്റ എഐഎ, ഓള്‍ട്ടര്‍നേറ്റ് ആന്‍ഡ് എമര്‍ജിംഗ് ചാനല്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ ജീലാനി ബാഷ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിനെയും വെല്‍നസിനെയും ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് ബഡ്ഡി എന്ന ഭാഗ്യ മുദ്ര പുറത്തിറക്കുന്നത്.  പരമ്പരാഗത ഇന്‍ഷുറന്‍സിനപ്പുറമുള്ളതാണ് ടാറ്റാ എഐ എ ഹെല്‍ത്ത് ബഡ്ഡി നല്‍കുന്ന സേവനങ്ങള്‍. ഇത് ഉപഭോക്താവിന്റെ ആവശ്യാനുസൃതമായ ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുന്നു. ഓരോ ഘട്ടത്തിലും ക്ഷേമത്തോടെ ഇരിക്കാനും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ നേരിടാനുള്ള പ്രാപ്തി നേടാനും സാധിക്കുന്ന തരത്തിലാണ് ഹെല്‍ത്ത് ബഡ്ഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും എല്ലാവര്‍ക്കും അവരുടെ സൗഖ്യ യാത്രയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് അവസരമൊരുക്കുന്നു. ഹെല്‍ത്ത് ബഡ്ഡിക്കൊപ്പം സമഗ്ര ആരോഗ്യ സൗഖ്യ പരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പ്ലാനായ  ഹെല്‍ത്ത് എസ്‌ഐപിയും  ടാറ്റ എഐഎ അവതരിപ്പിച്ചു. ആരോഗ്യ കവറേജിനെ സമ്പത്ത് സൃഷ്ടിക്കലുമായി സംയോജിപ്പിക്കുന്ന ഒരു നോണ്‍പാര്‍ട്ടിസിപ്പേറ്റിംഗ്, യൂണിറ്റ്‌ലിങ്ക്ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനാണ് ഇത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു