ടാറ്റ എഐഎ ഹെല്‍ത്ത് ബഡ്ഡി സേവനവും ശുഭ് ഓണം പോളിസി ഉടമകള്‍ക്ക് ലഭിക്കും.
കൊച്ചി: മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ഉപഭോക്താക്കള്‍ക്ക് എല്ലാ വര്‍ഷവും ഓണക്കാലത്ത് ഓണം പേഔട്ട് നല്‍കുന്ന ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി വിപണിയില്‍ അവതരിപ്പിച്ചു.
പോളിസി ആരംഭിക്കുന്ന വര്‍ഷം മുതല്‍ എല്ലാ ഓണത്തിനും ഗ്യാരന്റീഡ് ഇന്‍കം പേഔട്ട് ഉറപ്പാക്കുന്നു എന്നതാണ് ഈ പോളിസിയുടെ മുഖ്യ സവിശേഷത. പോളിസി ഉടമയുടെ അപ്രതീക്ഷിത മരണം സംഭവിച്ചാല്‍, ഭാവി പ്രീമിയങ്ങള്‍ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല വാര്‍ഷിക ഓണം പേഔട്ടുകള്‍ ഷെഡ്യൂള്‍ അനുസരിച്ച് തുടരുകയും ചെയ്യും. പ്രായമായ മാതാപിതാക്കള്‍ക്ക് ആവശ്യമായേക്കാവുന്ന പ്രതിരോധആരോഗ്യ പരിശോധനകള്‍, ടെലികണ്‍സള്‍ട്ടേഷനുകള്‍, ഒപി സന്ദര്‍ശനങ്ങള്‍, ജീവിതശൈലി മാനേജ്‌മെന്റ്, രണ്ടാമത്തെ മെഡിക്കല്‍ അഭിപ്രായം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര ആരോഗ്യ സേവന പാക്കേജ് ആയ ടാറ്റ എഐഎ ഹെല്‍ത്ത് ബഡ്ഡി സേവനവും ശുഭ് ഓണം പോളിസി ഉടമകള്‍ക്ക് ലഭിക്കും. പോളിസി ഉടമയുടെ മരണം സംഭവിച്ചാലും ഹെല്‍ത്ത് ബഡ്ഡി ആനുകൂല്യങ്ങള്‍ 15 വര്‍ഷത്തേക്ക് തുടരുമെന്നും ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രൊെ്രെപറ്ററി ബിസിനസ് ആന്‍ഡ് അലൈഡ് ചാനല്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് ദേവ് പറഞ്ഞു. ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ എഐഎ ഏജന്‍സി ചാനലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടാറ്റ എഐഎയുടെ വിപുലമായ ശൃംഖല വഴി ടാറ്റ എഐഎ ശുഭ് ഓണം ഇന്‍ഷൂറന്‍സ് പോളിസി ലഭ്യമാണ്.

