പുതിയ ബ്രാന്‍ഡ് കാംപയിന്
തുടക്കം കുറിച്ച് ടാറ്റ എഐജി

ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ്, ഒടിടി, ഔട്ട്‌ഡോര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ മാധ്യമ ചാനലുകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ കാമ്പയിന്‍ എത്തിക്കും. ആറ് പ്രാദേശിക ഭാഷകളില്‍ അവതരിപ്പിക്കും.

 

 

കൊച്ചി: ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ആരംഭിച്ചു. ഓരോ കുടുംബത്തിലും നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും ശാന്തവും അചഞ്ചലമായ സാന്നിധ്യം വ്യക്തമാക്കുന്നതാണ് ‘വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓള്‍വേസ്’ എന്ന പേരിലുള്ള കാമ്പയിന്‍ എന്ന് ടാറ്റ എഐജി സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് മേധാവിയുമായ ശേഖര്‍ സൗരഭ് പറഞ്ഞു. എന്ത് സംഭവിച്ചാലും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ ലഭിക്കുന്ന ഉറപ്പ് ഈ കാമ്പയിന്‍ ഫലപ്രദമായി എടുത്തുകാണിക്കുന്നുണ്ട്.

ഈ ആശയം വ്യക്തമാക്കാന്‍ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ഈ കാമ്പയിന്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ കാമ്പയിനിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ അവരുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിശബ്ദമായും നിരുപാധികമായും അവരുടെ കുടുംബത്തെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ച് പറയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ടാറ്റ എഐജി ആരോഗ്യ ഇന്‍ഷുറന്‍സ്, കുടുംബം പോലെ തന്നെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍ അചഞ്ചലമായ പ്രതിബദ്ധതയും പിന്തുണയും നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ്, ഒടിടി, ഔട്ട്‌ഡോര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ മാധ്യമ ചാനലുകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ കാമ്പയിന്‍ എത്തിക്കും. ആറ് പ്രാദേശിക ഭാഷകളില്‍ അവതരിപ്പിക്കും.

 

Spread the love