ഓണം ഓഫറുകളുമായി ടാറ്റ മോട്ടോര്‍സ്

സെപ്തംബര്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് മുന്‍ഗണന.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകള്‍ ആരംഭിച്ചു. സെപ്തംബര്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് മുന്‍ഗണന. ഓണം ബുക്കിങ്ങുകള്‍ക്ക് മുന്‍ഗണനാ ഡെലിവറിയും പാസഞ്ചര്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുമാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വായ്പ സ്‌കീമുകളും ലഭ്യമാക്കുന്നുണ്ട്. തുടക്കത്തില്‍ കുറഞ്ഞ മാസ തവണ എന്ന രീതിയിലുള്ള ബലൂണ്‍ സ്‌കീം, പടി പടിയായി മാസതവണ ഉയര്‍ത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോണ്‍ സ്‌കീമുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപായോഗപ്പെടുത്താം.
ലോ ഇ എം ഐ സ്‌കീമില്‍ ആദ്യ മൂന്നുമാസം ലക്ഷത്തിന് വെറും 100 രൂപ മാസതവണയായി നല്‍കിയാല്‍ മതിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.ടാറ്റാ ടിയാഗോക്കും ടിഗോറിനും നെക്‌സണിനും 60,000 രൂപ വീതം, ഹാരിയറിനും സഫാരിക്കും 75,000 രൂപ വീതം, ആള്‍ട്രോസ് 1,00,000 രൂപ, പഞ്ച് 65,000 രൂപ, കര്‍വ് 40,000 രൂപ എന്നിങ്ങനെ ആണ് ഐസിഇ വാഹനങ്ങള്‍ക്കുള്ള ഓഫറുകള്‍. ടിയാഗോ ഇവി 1,00,000 രൂപ, നെക്സോണ്‍ ഇവി, 1,00,000 രൂപ, കര്‍വ് ഇവി 2,00,000 രൂപ, പഞ്ച് ഇവി 85,000 രൂപ എന്നീ ഓഫറുകള്‍ ഇ വി മോഡലുകള്‍ക്കും നല്‍കിയിയിട്ടുണ്ട്. ഈ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു