ഒന്നര ലക്ഷത്തിലധികം റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷന്‍ ;  നേട്ടം കൈവരിച്ച് ടാറ്റാ പവര്‍ 

ഇതോടെ രാജ്യ വ്യാപകമായി ടാറ്റാ പവറിന്റെ റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ കമ്പനിയുടെ നിര്‍ണായക പങ്ക് എടുത്തു കാണിക്കുന്നതാണ് ഈ നേട്ടമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: ഒന്നര ലക്ഷത്തിലധികം റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ഒന്നാം നമ്പര്‍ റൂഫ്‌ടോപ്പ് സോളാര്‍ ദാതാവ് എന്ന നേട്ടം കരസ്ഥമാക്കി ടാറ്റാ പവര്‍. ഇതോടെ രാജ്യ വ്യാപകമായി ടാറ്റാ പവറിന്റെ റൂഫ്‌ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷനുകളുടെ മൊത്തം ശേഷി 3 ജിഗാവാട്ടിലെത്തി. ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ കമ്പനിയുടെ നിര്‍ണായക പങ്ക് എടുത്തു കാണിക്കുന്നതാണ് ഈ നേട്ടമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ടാറ്റാ പവര്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന്റെ ഭാഗമായ ടാറ്റാ പവര്‍ സോളാര്‍ റൂഫ്‌ടോപ്പ്, സുസ്ഥിരവും ഊര്‍ജ്ജക്ഷമവുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ മുന്‍നിരയിലാണ്.  ടാറ്റാ പവര്‍ സോളാറൂഫ് എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന ടാറ്റാ പവര്‍ സോളാര്‍ റൂഫ്‌ടോപ്പിന് നിരവധി മികവുകളാണുള്ളത്. ടാറ്റാ പവര്‍ സോളാറൂഫ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിന്റെ വൈദ്യുതി ബില്ലില്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുന്നു. സോളാര്‍ മോഡ്യൂളുകള്‍ക്ക് 25 വര്‍ഷത്തെ വാറന്റി ലഭിക്കും. കൂടാതെ ഉപഭോക്താവിന് 4 മുതല്‍ 7 വര്‍ഷം വരെ പണം തിരിച്ചടവ് കാലയളവും ലഭിക്കും. വൈദ്യുതി താരിഫില്‍ വാര്‍ഷികമായുണ്ടാകുന്ന വര്‍ധനവില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവ് വരുത്താന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകതയെന്നും കമ്പനി അധികൃതര്‍ വ്യക്താമാക്കി.
20ലധികം ധനകാര്യ പങ്കാളികള്‍ വഴി ഉപഭോക്താവിന് സൗകര്യപ്രദമായ ഫിനാന്‍സിങ് സൗകര്യങ്ങള്‍ ടാറ്റാ പവര്‍ ലഭ്യമാക്കുന്നുണ്ട്. സോളാര്‍ സ്ഥാപിക്കല്‍ എല്ലാവര്‍ക്കും താങ്ങാനാവുന്നതും എളുപ്പത്തില്‍ ലഭ്യമാക്കാനും ഉപകരിക്കുന്ന തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവ വഴിയാണ് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന പോലുള്ള വിവിധ പദ്ധതികളിലൂടെയും ‘ഘര്‍ഘര്‍ സോളാര്‍’ എന്ന കാമ്പയിനിലൂടെയും സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ദൗത്യത്തെ പിന്തുണയ്ക്കുന്നതില്‍ കമ്പനി നിര്‍ണായക പങ്ക് വഹിക്കുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു