ഉത്തര്‍പ്രദേശിലെ ലക്നൗവിലും ഛത്തീസ്ഗഡിലെ റായ്പൂരിലും ആരംഭിച്ച സെന്ററുകള്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടാറ്റ രണ്ടു റീവയര്‍ (റീസൈക്കിള്‍ വിത്ത് റെസ്പെക്റ്റ്) രജിസ്റ്റേര്‍ഡ് വെഹിക്കിള്‍ സ്ക്രാപ്പിംഗ് സെന്ററുകള്‍ (ആര്വിഎസ്എഫ്) തുറന്നു. ഉത്തര്‍പ്രദേശിലെ ലക്നൗവിലും ഛത്തീസ്ഗഡിലെ റായ്പൂരിലും ആരംഭിച്ച സെന്ററുകള്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഏതു നിര്‍മാതാക്കളുടെയും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കാലാവധി തീര്‍ന്ന പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും പൊളിച്ചു മാറ്റും.സുസ്ഥിരത എന്നത് ടാറ്റ മോട്ടോഴ്സിന്റെ വെറുമൊരു പ്രതിജ്ഞ മാത്രമല്ല,ഭാവിയുടെ പ്രയാണത്തിനു വേണ്ടിയുള്ള കെട്ടുറപ്പുള്ള ഒരു നെടുംതൂണ് കൂടിയാണെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു. റീസൈക്കിള്‍ വിത്ത് റെസ്പെക്റ്റ് പദ്ധതിയുടെ വിശാലവും രാജ്യവ്യാപകവുമായ ശൃംഖലയിലൂടെ, ടാറ്റ മോട്ടോഴ്സിന് ഇപ്പോള്‍ പ്രതിവര്‍ഷം കാലാവധി കഴിഞ്ഞ 1.75 ലക്ഷത്തിലധികം വാഹനങ്ങള്‍ ഉത്തരവാദിത്തത്തോടെ പൊളിച്ചുമാറ്റാനുള്ള ശേഷിയുണ്ടെന്നും ഗിരീഷ് വാഗ് പറഞ്ഞു.

