ടിസിഎസിനെ തിരഞ്ഞെടുത്ത് കാന്റര്‍ ബ്രാന്‍ഡ്‌സ്

ആഗോള തലത്തില്‍ 45ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്.  മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 57.3 ബില്യണ്‍ ഡോളറായി കണക്കാക്കിയിട്ടുമുണ്ട്.
കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയിലെ ആഗോള മുന്‍നിരക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാന്‍ഡുകളില്‍ ഒന്നായി കാന്റര്‍ ബ്രാന്‍ഡ്‌സ് തെരഞ്ഞെടുത്തു. ആഗോള തലത്തില്‍ 45ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്.  മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 57.3 ബില്യണ്‍ ഡോളറായി കണക്കാക്കിയിട്ടുമുണ്ട്. കാന്റര്‍ ബ്രാന്‍ഡ്‌സിന്റെ മോസ്റ്റ് വാല്യുവബിള്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.  വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന കാന്റര്‍ ബ്രാന്‍ഡ്‌സ് മോസ്റ്റ് വാല്യൂബിള്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് റിപ്പോര്‍ട്ട്, ലോകത്തിലെ മികച്ച ബ്രാന്‍ഡുകളെ വിവിധ വിഭാഗങ്ങളിലായി റാങ്ക് ചെയ്യുന്നു. ചലനാത്മകമായ വിപണി സാഹചര്യത്തില്‍ ബ്രാന്‍ഡുകളുടെ മൂല്യവും സ്വാധീനവും മനസ്സിലാക്കുന്നതിനുള്ള ആധികാരിക സ്രോതസാണ് കാന്റര്‍ ബ്രാന്‍ഡ്‌സിന്റെ ആഗോള റാങ്കിംഗ്.കഴിഞ്ഞ 20 വര്‍ഷമായി കാന്റര്‍ ബ്രാന്‍ഡ്‌സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളെ അംഗീകരിക്കുകയാണെന്ന് ടിസിഎസ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അഭിനവ് കുമാര്‍ പറഞ്ഞു.  വിവിധ മേഖലകളിലായുള്ള ലോകത്തിലെ ഐതിഹാസിക ബ്രാന്‍ഡുകള്‍ക്ക് ഒപ്പം ടിസിഎസിനു ലഭിച്ച ഈ അംഗീകാരത്തില്‍ തങ്ങള്‍ ആഹഌദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു