ടിസിഎസ് സോവറിന്‍സെക്യുര്‍ ക്ലൗഡ്, ടിസിഎസ് ഡിജിബോള്‍ട്ട്, ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട് എന്നിവയാണ് പുതിയ സേവനങ്ങള്‍.
കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയിലെ ആഗോള മുന്‍നിരക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മൂന്ന് ഇന്ത്യ കേന്ദ്രീകൃത സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമായുള്ള രാജ്യത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ടിസിഎസ് സോവറിന്‍സെക്യുര്‍ ക്ലൗഡ്, ടിസിഎസ് ഡിജിബോള്‍ട്ട്, ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട് എന്നിവയാണ് പുതിയ സേവനങ്ങള്‍.
ഇന്ത്യയുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത നിരവധി സേവനങ്ങളുടെ തുടക്കമാണ് ഈ അവതരണമെന്ന് ടിസിഎസ് ഗ്രോത്ത് മാര്‍ക്കറ്റ്സ് പ്രസിഡന്റ് ഗിരീഷ് രാമചന്ദ്രന് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ടിസിഎസിന്റെ ‘ആക്സിലറേറ്റിംഗ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങളുടെ അവതരണം നടന്നത്. ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസന്, ഗ്രോത്ത് മാര്‍ക്കറ്റ്സ് പ്രസിഡന്റ് ഗിരീഷ് രാമചന്ദ്രന്, മുതിര്‍ന്ന ടിസിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.