അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ സ്വീകരിച്ചിരിക്കുന്നത്
കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിംഗ്, ബിസിനസ് സൊലൂഷനുകള്‍ എന്നിവയിലെ മുന്‍ നിര ആഗോള കമ്പനി ആയ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഐസിഐസിഐ ലോംബാര്‍ഡിനെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ മള്‍ട്ടിറീജിയന്‍ ഡിസാസ്റ്റര്‍ റിക്കവറി സ്വിച്ച്ഓവര്‍ നേടാന്‍ സജ്ജമാക്കി. അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടര്‍ച്ച ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റര്‍ റിക്കവറി സൊലൂഷന്‍ സ്വീകരിച്ചിരിക്കുന്നത് ഓട്ടോമേഷന്‍ഫസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ആസ്‌കോഡ് എന്ന സമീപനമാണ്. ആമസോണ്‍ വെബ് സര്‍വീസസിന്റെ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ഡൗണ്‍ടൈമോടെയും മനുഷ്യ ഇടപെടല്‍ ഇല്ലാതെ ഓട്ടോമേറ്റഡായി സിസ്റ്റം തകരാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ. തങ്ങളുടെ ഡിജിറ്റല്‍ ഓപ്പറേറ്റിംഗ് മോഡലിന്റെ കാതല്‍ അതിന്റെ പ്രതിരോധശേഷിയാണെന്നും ടിസിഎസിനെ തങ്ങളുടെ ടെക്‌നോളജി പങ്കാളിയായി ഉള്‍പ്പെടുത്തിയതിനാല്‍ ഡിസാസ്റ്റര്‍ റിക്കവറി ശേഷിയെ ചടുലമായ ഓട്ടോമേറ്റഡ്, ക്ലൗഡ്‌നേറ്റീവ് സജ്ജീകരണമായി മാറ്റാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഐസിഐസിഐ ലോംബാര്‍ഡിന്റെ ടെക്‌നോളജി ആന്‍ഡ് ഹെല്‍ത്ത് (അണ്ടര്‍റൈറ്റിംഗ് ആന്റ് ക്ലെയിംസ്) ചീഫ് ഗിരീഷ് നായക് പറഞ്ഞു. ക്ലൗഡ്‌നേറ്റീവ് ഇന്നൊവേഷനിലൂടെ സേവന സ്വീകര്‍ത്താക്കള്‍ക്ക് അടുത്ത തലമുറ പ്രതിരോധശേഷി നേടാന്‍ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഈ ബന്ധം എടുത്തുകാണിക്കുന്നുവെന്ന് ടിസിഎസ് ഇന്ത്യ ബിസിനസ്പ്രസിഡന്റ് ആന്റ് കണ്‍ട്രി ഹെഡ് ഉജ്ജ്വല്‍ മാഥുര്‍ പറഞ്ഞു.

