മാറ്റത്തിന്റെ സാരഥികളായി സ്ത്രീകള്‍; ‘സേ യെസ്’ നേതൃത്വ സംഗമത്തിന് കൊച്ചിയില്‍ തുടക്കം 

‘മാറ്റത്തിന് നേതൃത്വം നല്‍കുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

 

കൊച്ചി: വ്യവസായവാണിജ്യ മേഖലകളില്‍ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യന്‍ വിമെന്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിക്കുന്ന ഏഴാം വാര്‍ഷിക നേതൃത്വ സംഗമത്തിന് ‘സേ യെസ് 2026’  കൊച്ചിയില്‍ തുടക്കമായി. ‘മാറ്റത്തിന് നേതൃത്വം നല്‍കുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.
വോള്‍വോ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഡിമിട്രോവ് കൃഷ്ണന്‍, ഐ.ഡബ്ല്യു.എന്‍ സതേണ്‍ റീജിയന്‍ ചെയര്‍പേഴ്‌സണും റാണെ മദ്രാസ് സി.ഇ.ഒയുമായ ഗൗരി കൈലാസം, സി.ഐ.ഐ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വി.കെ.സി റസാഖ്, ഐ.ഡബ്ല്യു.എന്‍ സതേണ്‍ റീജിയന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 220ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന സംഗമത്തില്‍ ഇന്നൊവേഷന്‍, സസ്‌റ്റൈനബിലിറ്റി, മെന്റര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു