ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തിന് കേരളം വേദിയാകുന്നു .

. കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള കൃഷി, പ്രിസിഷന്‍ ഫാര്‍മിങ്ങ് , ആധുനിക സംസ്‌കരണ സാങ്കേതിക വിദ്യകള്‍, കാലാവസ്ഥാ സൗഹൃദ ഉറവിടങ്ങള്‍, മാറുന്ന ആഗോള നിയമ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകള്‍ നടക്കും.
കൊച്ചി: ആഗോള സുഗന്ധവ്യഞ്ജനങ്ങള്‍ വ്യവസായത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒന്‍പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026)  ഫെബ്രുവരി 23 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. ‘സ്‌പൈസ് 360  ഭാവിക്ക് സജ്ജമാകാം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഫെബ്രുവരി 23ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ ജി20 പ്രതിനിധിയും നിതി ആയോഗിന്റെ മുന്‍ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷണ, കാര്‍ഷിക വ്യവസായ മേഖലയിലെ ഭാവി സാധ്യതകളെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാര്‍ട്ടിന്‍ സോണ്‍ടാഗ് മുഖ്യാതിഥിയായി പങ്കെടുക്കും.
ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങളും അനിശ്ചിതത്വങ്ങളും മുന്‍നിര്‍ത്തി  വളര്‍ച്ചയും പ്രതിരോധ രീതികളും സുസ്ഥിരതയും പുനരാവിഷ്‌കരിക്കാന്‍  സമ്മേളനം അവസരം ഒരുക്കുമെന്ന് എ.ഐ. എസ്.ഇ.എഫ് ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശ്ശേരില്‍ പറഞ്ഞു,വ്യാപാര,കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിനും സാങ്കേതിക നവീകരണം സ്വീകരിക്കുന്നതിനും ശക്തമായ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനുമാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നതെന്ന് വൈസ് ചെയര്‍മാന്‍ നിഷേഷ് ഷാ പറഞ്ഞു. സമീപകാലത്തുണ്ടായ ആഗോള വ്യാപാര തടസ്സങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ വിപണി വൈവിധ്യമാക്കാനും, ആസിയാന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും പ്രേരിപ്പിച്ചതായി സംഘാടകര്‍ പറഞ്ഞു. ഇത്തരം ഭാവി ലക്ഷ്യമാക്കിയുള്ള സമീപനങ്ങളാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചകള്‍. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ അന്താരാഷ്ട്ര ധാരണാപത്രങ്ങള്‍ കൈമാറല്‍, പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം, അവാര്‍ഡ് സമര്‍പ്പണം എന്നിവ നടക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വ്യാപാര ചര്‍ച്ചകളും സംവാദ വേദികളും സഹകരണ യോഗങ്ങളും നടക്കും. ഫെബ്രുവരി 26ന്   കര്‍ണാടക ആഗ്രികള്‍ച്ചര്‍ പ്രൈസ് കമ്മീഷന്‍ ചെയര്‍മാന്‍ അശോക് ദല്‍വായ് വിതരണ ശൃംഖലയുടെ ഭാവി സുരക്ഷയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ടാമാസ് സാര്‍കാഡി, മാത്യു ഗ്യുമാസ്, കമേഷ് എല്ലജോസ്യുല, ലോറ ഷുമോ, ആന്‍ഡ്രേ കിച്ച് തുടങ്ങിയ അന്താരാഷ്ട്ര വിദഗ്ധരും സമ്മേളനത്തില്‍ സംസാരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദഗ്ധര്‍ പ്രതിനിധികളായി പങ്കെടുക്കും. പുതിയ സാങ്കേതിക വിദ്യകള്‍, നവീകരണങ്ങള്‍, സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധ ശേഷിയും, ഗുണനിലവാര ഉറപ്പുവരുത്തല്‍, , വിപണി വിവരശേഖരണം, വ്യാപാര പരിവര്‍ത്തനം എന്നിവ സമ്മേളനത്തില്‍ സുപ്രധാന  ചര്‍ച്ചാവിഷയങ്ങളാവും. കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള കൃഷി, പ്രിസിഷന്‍ ഫാര്‍മിങ്ങ് , ആധുനിക സംസ്‌കരണ സാങ്കേതിക വിദ്യകള്‍, കാലാവസ്ഥാ സൗഹൃദ ഉറവിടങ്ങള്‍, മാറുന്ന ആഗോള നിയമ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകള്‍ നടക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു