സുഭാഷ് ബോസ് പാര്‍ക്കിലെ ആരാം ഹാളില്‍ വച്ച് നടക്കുന്ന എക്‌സിബിഷന്‍ മേയര്‍ അഡ്വ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) ജനറേഷന്‍ റീസ്‌റ്റോറേഷന്‍ പദ്ധതിയുടെ ഭാഗമായി തേവരപേരണ്ടൂര്‍ കനാലിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കനാലിന്റെ ചരിത്രവഴികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊച്ചി നഗരസഭയുടെ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഹെഡ്) നടത്തുന്ന ഫോട്ടോ എക്‌സിബിഷന് തുടക്കം കുറിച്ചു. സുഭാഷ് ബോസ് പാര്‍ക്കിലെ ആരാം ഹാളില്‍ വച്ച് നടക്കുന്ന എക്‌സിബിഷന്‍ മേയര്‍ അഡ്വ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ‘ഫ്‌ളോയിങ് ഫോര്‍വേഡ്: തേവരപേരണ്ടൂര്‍ കാനല്‍ റീസ്‌റ്റോറേഷന്‍’ എന്ന വിഷയത്തില്‍ സെമിനാറും നടന്നു