2024-25 സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ സുരക്ഷിത ക്രെഡിറ്റ് നിക്ഷേപം സെര്‍ടസ് പൂര്‍ത്തിയാക്കി
മുംബൈ: റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ സെര്‍ടസ് കാപിറ്റല്‍ ഹൈദരബാദിലെ വന്‍കിട റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയില്‍ 180 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ 2024-25 സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ സുരക്ഷിത ക്രെഡിറ്റ് നിക്ഷേപം സെര്‍ടസ് പൂര്‍ത്തിയാക്കി. ഹൈടെക് സിറ്റിയില്‍ നിന്ന് 15 മിനിട്ടു മാത്രം യാത്രാ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ സൈബര്‍ സിറ്റി ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് ആണ്.സെര്‍ടസ് കാപിറ്റല്‍ 2024-25 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെയപേക്ഷിച്ച് നിക്ഷേപം ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സെര്‍ടസ് സ്ഥാപകന്‍ അഷിഷ് ഖണ്ഡേലിയ പറഞ്ഞു.മൂലധന അടിത്തറ 1,000 ത്തിലധികം നിക്ഷേപകരായി വളര്‍ന്നു. കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപകര്‍ക്ക് 15 ശതമാനത്തിലധികം ലാഭം നല്‍കുന്നുണ്ട്. 2022-23 വര്‍ഷങ്ങളില്‍ നിക്ഷേപിച്ച മുഴുവന്‍ പേര്‍ക്കും 2024-25 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ലാഭം കൈമാറി. ഡിജിറ്റല്‍ പ്ലാറ്റ്്‌ഫോമുകളിലും വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള സെര്‍ടസിന്റെ പങ്കാളികളില്‍ 75 ശതമാനവും വീണ്ടും നിക്ഷേപം നടത്താന്‍ താല്‍പര്യമെടുക്കുന്നവരാണ്.
വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ സെര്‍ടസുമായി പങ്കാളിത്തമുണ്ടാക്കിയിട്ടുണ്ട്. പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായി ചേര്‍ന്ന് 78,000 ത്തില്‍ പരം കോടി രൂപയുടെ ആസ്തിയാണ് സെര്‍ടസ് കൈകാര്യം ചെയ്യുന്നത്. 2024ല്‍ സെര്‍ടസ് പൂനയില്‍ 130 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ 50 കോടിയുടെ പങ്കാളിത്തം ഒരു എന്‍ബിഎഫ്‌സിയുടേതായിരുന്നു. ഇരുവരും ചേര്‍ന്ന് ഒരു ലക്ഷം കോടി രൂപയിലേറെ തുകയ്ക്കുള്ള ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്.
റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ വായ്പാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഹൈദരബാദിലെ പുതിയ നിക്ഷേപമെന്നും അഷിഷ് ഖണ്ഡേലിയ പറഞ്ഞു.