ത്രിദിന വെല്‍ഡിംഗ് സെമിനാറിന് തുടക്കമായി 

സുസ്ഥിര പരിസ്ഥിതിക്ക് വെല്‍ഡിംഗ് രംഗത്തെ നൂതന കണ്ടെത്തലുകള്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വെല്‍ഡിംഗ് സെമിനാര്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ പി. എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കൊച്ചി: ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വെല്‍ഡിംഗ് ദേശീയ വെല്‍ഡിംഗ് ത്രിദിന സെമിനാര്‍ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. സുസ്ഥിര പരിസ്ഥിതിക്ക് വെല്‍ഡിംഗ് രംഗത്തെ നൂതന കണ്ടെത്തലുകള്‍ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വെല്‍ഡിംഗ് സെമിനാര്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ പി. എ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആണവ മേഖലയ്ക്ക് ഉള്‍പ്പെടെ ഏതൊരു വ്യവസായത്തിനും വെല്‍ഡിംഗ് വളരെ പ്രധാനപ്പെട്ടതും നിര്‍ണായകവുമായ പ്രവര്‍ത്തനമാണെന്നും വളരെ ശ്രദ്ധ ചെലുത്തിയാണ് ഈ രംഗത്തുള്ളവര്‍ മുന്നേറുന്നതെന്നും പി. എ സുരേഷ് ബാബു പറഞ്ഞു.വ്യവസായങ്ങളില്‍ വെല്‍ഡിംഗ് നിര്‍ണായകമെന്നതു പോലെ അനിശ്ചിതത്വം നിറഞ്ഞതുമാണ്. ബയോടെക്‌നോളജി രംഗത്ത് ലേസര്‍ വെല്‍ഡിംഗും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഡിംഗും ഫാബ്രിക്കേഷനും ഒരിക്കല്‍ ലോകത്തെ തന്നെ മാറ്റിമറിച്ചിരുന്നു. അതുപോലെ ഭാവിയിലും ഇതേസ്ഥിതി തുടരുമെന്നും പി. എ സുരേഷ് ബാബു പറഞ്ഞു.
സെമിനാറില്‍ 92ലധികം സാങ്കേതിക പ്രബന്ധങ്ങളാണ് അവതരിപ്പിക്കുകയെന്ന് ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വെല്‍ഡിംഗ് പ്രസിഡന്റ് ജോസ് പി ഫിലിപ്പ് പറഞ്ഞു. നിര്‍മാണ മേഖലയിലെ പുതിയ പുരോഗതികളും നവീകരണങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും വിദഗ്ധര്‍ പങ്കുവെക്കുന്ന അനുഭവങ്ങളിലൂടെ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.ഐ. ടി മേഖലയ്ക്ക് സമാനമായാണ് നിര്‍മാണ മേഖലയും പ്രവര്‍ത്തിക്കുന്നതെന്നും പുതിയ സാങ്കേതിക വിദ്യകളും പുതിയ യന്ത്രങ്ങളും പുതിയ പ്രക്രിയകളും അവതരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കൊച്ചിന്‍ ഷിപ്യാര്‍ഡ് ടെക്‌നിക്കല്‍ ഡയറക്ടര്‍ രാജേഷ് ഗോപാലകൃഷ്ണന്‍, ഫാക്ട് ഫിനാന്‍സ് ഡയറക്ടര്‍ എസ് ശക്തിമണി, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വെല്‍ഡിംഗ് വൈസ് പ്രസിഡന്റ് ആര്‍ ശ്രീനിവാസന്‍, ഡയറക്ടര്‍ ദീപക് ആചാര്യ, ദി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വെല്‍ഡിംഗ് കൊച്ചിന്‍ ബ്രാഞ്ച് ചെയര്‍മാന്‍ പ്രസാദ് അമ്പാട്ട്, ഹോണററി സെക്രട്ടറി പ്രദീപ് കെ എന്നിവര്‍ പ്രസംഗിച്ചു.സെമിനാര്‍ 20ന് സമാപിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു