ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 28 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് സൗജന്യമായിരിക്കും.
തൃശ്ശൂര്‍: തൃശ്ശൂര്‍ എ എസ് ജി വാസന് ഐ ഹോസ്പിറ്റല്‍സ് വെല്വിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ എം.എല്‍.എ പി ബാലചന്ദ്രന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 28 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന് സൗജന്യമായിരിക്കും. കൂടാതെ, അനുബന്ധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കും. തൃശ്ശൂര്‍ ഡെപ്യൂട്ടി മേയര്‍ റോസി ചടങ്ങില്‍ എ എസ് ജി വാസന് ഐ ഹോസ്പിറ്റല്‍സിന്റെ പ്രത്യേക ആനുകൂല്യങ്ങളുള്ള പ്രിവിലേജ് കാര്‍ഡ് അവതരിപ്പിച്ചു.
എ.സി.പി സലീഷ് എന്‍ എസ്, ഇസിഎച്ച്എസ് ഒ.ഐ.സി കേണല്‍ ബിജു പോള്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ്, തൃശ്ശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള, തൃശ്ശൂര്‍ കൊച്ചി എ എസ് ജി വാസന് ഐ ആശുപത്രിയിലെ കാറ്ററാക്ട് ആന്‍ഡ് റിഫ്രാക്ടിവ് ഹെഡ് സര്ജന് ഡോ. സോണി ജോര്‍ജ്, തൃശ്ശൂര്‍ എ എസ് ജി വാസന് ഐ ആശുപത്രിയിലെ കോര്‍ണിയ സ്പെഷ്യലിസ്ററ് ഡോ. അനശ്വര എം ജോണ്‍, റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ഹിമാന്‍ഷു മാഥുര്‍, എ എസ് ജി വാസന് ഐ ഹോസ്പിറ്റല്‍സ് കേരള റീജിയണ്‍ ക്ലസ്റ്റര്‍ ഹെഡ് സുമിത്ത് എസ് ,ബിസിനസ് ഡെവലപ്മെന്റ് റീജിയണല്‍ മാനേജര്‍ ദീപക് നായര്‍, തൃശ്ശൂര്‍ സെന്റര്‍ ഹെഡ് ശ്രീകാന്ത് കെ സി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ രോഗികളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.