മലേഷ്യ എയര്‍ലൈന്‍സ് ‘ടൈം ഫോര്‍ ന്യൂ ചാപ്‌റ്റേഴ്‌സ്’ ഗ്ലോബല്‍ ക്യാമ്പയിന്‍ അവതരിപ്പിച്ചു

അത്യാധുനികമായ വിമാനങ്ങള്‍, എല്ലാ ക്ലാസുകളിലും സൗജന്യ വൈഫൈ, മലേഷ്യന്‍, ഏഷ്യന്‍ രുചികള്‍ കോര്‍ത്തിണക്കിയ പ്രത്യേക ഇന്‍ഫ്‌ലൈറ്റ് മെനുകള്‍ എന്നിവ യാത്രക്കാര്‍ക്ക്  വാഗ്ദാനം ചെയ്യുന്നു
കൊച്ചി: മലേഷ്യ എയര്‍ലൈന്‍സ് 2026ലെ യാത്രകള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ ഉള്‍പ്പെടുത്തിയ ‘ടൈം ഫോര്‍ ന്യൂ ചാപ്‌റ്റേഴ്‌സ്’ എന്ന ആഗോള ക്യാമ്പയിന്‍ അവതരിപ്പിച്ചു. 2026 ജനുവരി 12 മുതല്‍ 20 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് നവംബര്‍ 30 വരെയുള്ള യാത്രകളില്‍ ഈ ആനുകൂല്യം ലഭിക്കും. എല്ലാ നികുതികളും ഉള്‍പ്പെടുന്ന റിട്ടേണ്‍ ഫെയറുകള്‍  17,199 രൂപ മുതല്‍ ആരംഭിക്കുന്നു. എന്റിച്ച് മെമ്പര്‍മാര്‍ക്ക് പ്രമോഷണല്‍ നിരക്കുകളില്‍ 5% അധിക ഡിസ്‌കൗണ്ടും മുന്‍ഗണനാ ആക്‌സസും ലഭ്യമാണ്. സിഡ്‌നി, സിയോള്‍, ഷാങ്ഹായ് തുടങ്ങിയ ആഗോള നഗരങ്ങളിലേക്കും സിസ്റ്റര്‍ എയര്‍ലൈന്‍ ആയ ഫയര്‍ഫ്‌ലൈ വഴി സെബു, ക്രാബി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റി എയര്‍ലൈന്‍ ഉറപ്പാക്കുന്നു. അത്യാധുനികമായ വിമാനങ്ങള്‍, എല്ലാ ക്ലാസുകളിലും സൗജന്യ വൈഫൈ, മലേഷ്യന്‍, ഏഷ്യന്‍ രുചികള്‍ കോര്‍ത്തിണക്കിയ പ്രത്യേക ഇന്‍ഫ്‌ലൈറ്റ് മെനുകള്‍ എന്നിവ യാത്രക്കാര്‍ക്ക്  വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ‘ബോണസ് സൈഡ് ട്രിപ്പ്’ പ്രോഗ്രാമിലൂടെ സ്റ്റോപ്പോവറുകളെ മലേഷ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമായി മാറ്റാനും യാത്രക്കാര്‍ക്ക് സാധിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു