പുതിയ ഓട്ടോമാറ്റിക്‌സ് വാച്ച് കളക്ഷനുമായി ടൈറ്റന്‍

വാച്ചുകളുടെ സങ്കീര്‍ണ്ണമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം കാണാനാവുന്ന രീതിയിലുള്ള ആകര്‍ഷകമായ സ്‌കെലിറ്റല്‍ ഡയലുകളാണ് ശേഖരത്തിലെ ഓരോ വാച്ചിലും ഉള്ളത്.
കൊച്ചി: ഏറ്റവും പുതിയ ഓട്ടോമാറ്റിക്‌സ് വാച്ചുകളുടെ ശേഖരം ടൈറ്റന്‍ വാച്ചസ് വിപണിയിലവതരിപ്പിച്ചു. മെക്കാനിക്കല്‍ വാച്ച് നിര്‍മ്മാണത്തിന്റെ സൗന്ദര്യം ഉയര്‍ത്തിക്കാട്ടുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകള്‍. വാച്ചുകളുടെ സങ്കീര്‍ണ്ണമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം കാണാനാവുന്ന രീതിയിലുള്ള ആകര്‍ഷകമായ സ്‌കെലിറ്റല്‍ ഡയലുകളാണ് ശേഖരത്തിലെ ഓരോ വാച്ചിലും ഉള്ളത്. ഇന്റഗ്രേറ്റഡ് ബ്രേസ്‌ലെറ്റുകള്‍ മുതല്‍ ഡ്യുവല്‍ഫിനിഷ് സോളിഡ് ലിങ്ക് സ്ട്രാപ്പുകള്‍ വരെ, ഓരോ ഘടകവും വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. 21 ജൂവല്‍ ബെയറിംഗുകള്‍, മണിക്കൂറില്‍ 21,600 ബീറ്റുകളുടെ വൈബ്രേഷന്‍ ഫ്രീക്വന്‍സി, 42 മണിക്കൂര്‍ പവര്‍ റിസര്‍വ് തുടങ്ങിയ മികവുകളുള്ള ഈ വാച്ച് ശേഖരം, കൃത്യത, കരകൗശല വൈഭവം, പ്രകടനം എന്നിവയില്‍ മുന്നിലാണ്.ടൈറ്റന്‍ ഓട്ടോമാറ്റിക്‌സ് വാച്ച് ശേഖരം നാല് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്. ഓരോന്നും വ്യത്യസ്തമായ വ്യക്തിത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. ഈ ശേഖരത്തിലെ ഏറ്റവും മികവാര്‍ന്നത് യിന്‍ യാങ് സ്‌കെലെറ്റല്‍ ഓട്ടോമാറ്റിക് വാച്ചാണ്. കലാപരമായ സന്തുലിതാവസ്ഥയോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാച്ച് പ്രസ്പാറ്റേണ്‍ വിശദാംശങ്ങളുള്ള യിന്‍യാങ് സ്‌കെലെറ്റല്‍ ഡയല്‍ ഡിസൈന്‍ ഉള്‍ക്കൊള്ളുന്നതാണ്. നേര്‍ത്ത സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, മനോഹരമായ റോസ് ഗോള്‍ഡ് എന്നീ കോമ്പിനേഷനുകളില്‍ ഈ വാച്ചുകള്‍ ലഭ്യമാണ്.

ഫീനിക്‌സ് പക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫീനിക്‌സ് സ്‌കെലിറ്റല്‍ ഓട്ടോമാറ്റിക് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഫീനിക്‌സ് പക്ഷിയുടെ ചിറകുകള്‍ക്ക് സമാനമായി രൂപകല്‍പ്പന ചെയ്ത ബോള്‍ഡ് സ്‌കെലിറ്റല്‍ ഡയലുകളാണ് ഈ വാച്ചുകള്‍ക്കുള്ളത്. അത്യാധുനിക രൂപകല്‍പ്പനയോട് ചേര്‍ന്ന് പോകുന്ന ക്രൗണുമായെത്തുന്ന ഈ വാച്ചുകള്‍ മോണോക്രോമാറ്റിക് എക്ലിപ്‌സ് ബ്ലാക്ക്, എംബര്‍ റോസ് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.നെക്‌സസ് സ്‌കെലിറ്റല്‍ ഓട്ടോമാറ്റിക് വാച്ചുകള്‍ സമകാലിക സൗന്ദര്യശാസ്ത്രത്തെയും കാലാതീതമായ പ്രതീകാത്മകതയെയും സമന്വയിപ്പിക്കുന്നവയാണ്. കപ്പലിന്റെ ചുക്കാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ വാച്ചിന്റെ സ്‌കെലിറ്റല്‍ ഡയല്‍ ചലനത്തെയും പുരോഗതിയെയും പ്രതിനിധീകരിക്കുന്നു. കോഫി ബ്രൗണ്‍, ഗണ്‍മെറ്റല്‍, മിഡ്‌നൈറ്റ് ബ്ലൂ എന്നീ മൂന്ന് ഡയല്‍ ഷേഡുകളില്‍ ഈ വാച്ചുകള്‍ ലഭ്യമാണ്.സ്വര്‍ണം ഇഷ്ടപ്പെടുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് സ്‌കെലിറ്റല്‍ ഓട്ടോമാറ്റിക് വാച്ച്. ബൈമെറ്റല്‍, ഫുള്‍ ഗോള്‍ഡ് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.  അതിന്റെ സ്വര്‍ണം പൂശിയ സ്‌കെലിറ്റല്‍ ഡയലില്‍ സൂക്ഷ്മമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ടൈറ്റന്‍ വാച്ചസിന്റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ടൈറ്റന്‍ ഓട്ടോമാറ്റിക്‌സ് ശേഖരമെന്നും നൂതനവും സങ്കീര്‍ണ്ണവുമായ ഹൊറോളജിയുടെയും സമകാലിക ശൈലിയുടെയും സമന്വയമാണ് ഈ വാച്ചുകളിലൂടെ അവതരിപ്പിക്കുന്നതെന്നും ടൈറ്റന്‍ വാച്ചസ് മാര്‍ക്കറ്റിംഗ് ഹെഡ് അപര്‍ണ രവി പറഞ്ഞു. സ്വന്തം വാച്ചിനെ ആത്മപ്രകാശനത്തിന്റെയും കരകൗശല വൈദഗ്ധ്യത്തിന്റെയും പ്രതിഫലനമായി കാണുന്നവരെ ലക്ഷ്യം വച്ചുളളവയാണ് ഈ വാച്ചുകളെന്നും അവര്‍ പറഞ്ഞു.17,995 മുതല്‍ 22,495 രൂപ വരെയാണ് ടൈറ്റന്‍ ഓട്ടോമാറ്റിക്‌സ് ശേഖരത്തിലെ വാച്ചുകളുടെ വില. എല്ലാ ടൈറ്റന്‍ സ്‌റ്റോറുകളിലും ംംം.ശേമേി.രീ.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു