43 എംഎം പ്രീമിയം റൗണ്ട് മെറ്റല്‍ കെയ്‌സും ബ്രില്യന്റ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഇവോക്ക് 2.0 എത്തുന്നത്
കൊച്ചി: ടൈറ്റന്‍ സ്മാര്‍ട്ട് ഇവോക്ക് 2.0 വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. നൂതനത്വവും മികച്ച രൂപകല്‍പ്പനയും സംയോജിപ്പിച്ചാണ് പ്രീമിയം സ്മാര്‍ട്ട് വാച്ചുകളുടെ നിരയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഇവോക്ക് 2.0 ടൈറ്റന്‍ പുറത്തിറക്കിയിരിക്കുന്നത്. ടൈറ്റന്‍ സ്മാര്‍ട്ടിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെയും ഡിസൈന്‍ ഇന്റലിജന്‍സിന്റെയും പാരമ്പര്യത്തെ അടിസ്ഥാനമാക്കി, ടൈറ്റന്റെ അനലോഗ് വാച്ച് നിര്‍മ്മാണ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒത്ത്‌ചേര്‍ത്താണ് ഇവോക്ക് 2.0 വാച്ചുകള്‍ നിര്‍മ്മിച്ചത്. 43 എംഎം പ്രീമിയം റൗണ്ട് മെറ്റല്‍ കെയ്‌സും ബ്രില്യന്റ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഇവോക്ക് 2.0 എത്തുന്നത്. 466 × 466 റെസല്യൂഷനും 1000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസുമുള്ള 1.32 ഇഞ്ച് സ്‌ക്രീന്‍ ഔട്ട്‌ഡോറുകളില്‍ പോലും കൃത്യമായ കാഴ്ച ഉറപ്പാക്കുന്നു. ഡ്യുവല്‍ടോണ്‍ മാഗ്‌നറ്റിക് സ്ട്രാപ്പ്, പ്രധാന ഫീച്ചറുകളിലേക്ക് പെട്ടന്നുള്ള ആക്‌സസ് ലഭ്യമാക്കുന്ന ടാക്‌ടൈല്‍ ബട്ടണുകള്‍, 3ഡി ഡൈനാമിക് വാച്ച് ഫേസുകള്‍, ഫഌയിഡിക് യൂസര്‍ ഇന്റര്‍ഫേസ്, ശക്തമായ പ്രോസസര്‍ എന്നിവയാണ് ഇവോക്ക് 2.0 ന്റെ മറ്റ് പ്രധാന സവിശേഷതകള്‍.
കൂടാതെ ആപ്പിള്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ടൈറ്റന്‍ സ്മാര്‍ട്ട് ആപ്പിലൂടെ 24ണ്മ7 ഹൃദയമിടിപ്പ് നിരീക്ഷണം, രക്തത്തിലെ ഒക്‌സിജന്‍ നിലയുടെ അളവ്, വിശദമായ ഉറക്ക വിശകലനം എന്നവയും സാധ്യമാകും. 8499 രൂപ വിലയുള്ള ടൈറ്റന്‍ ഇവോക്ക് 2.0 ഗ്ലേസിയര്‍ ബ്ലൂ, ടൈഡല്‍ ബ്ലൂ, കൊക്കോ ബ്രൗണ്‍ എന്നീ നിറങ്ങളിലുള്ള മൂന്ന് വ്യത്യസ്ത ഡ്യുവല്‍ടോണ്‍ മെറ്റല്‍ സ്ട്രാപ്പുകളിലാണ് വരുന്നത്. ഇവോക്ക് 2.0 വാച്ച് ശേഖരം ടൈറ്റന്‍ വേള്‍ഡ്, ഫാസ്റ്റ്ട്രാക്ക്, ഹീലിയോസ് സ്‌റ്റോറുകള്‍, തിരഞ്ഞെടുത്ത പ്രീമിയം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലും ഓണ്‍ലൈനായി ംംം.ശേമേി.രീ.ശി എന്ന വെബ്‌സൈറ്റിലും പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ്, സ്മാര്‍ട്ട് വെയറബിള്‍സ് ബിസിനസ് ഹെഡ് ശ്രീനിവാസന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. പ്രീമിയം ഫാഷനെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ സൃഷ്ടിക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാട് ഇവോക്ക് 2.0 ലൂടെ ടൈറ്റന്‍ സ്മാര്‍ട്ട് വീണ്ടും ഉറപ്പിക്കുകയാണെന്ന് ശ്രീനിവാസന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

