അത്യധുനിക ടിഎംവിആര്‍
ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ 

മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്കാണ് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയത്.രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിക്ക് 2003ല്‍ മിട്രല്‍ വാല്‍വ് റിപ്പയറും, 2015ല്‍ ബയോളജിക്കല്‍ വാല്‍വ് ഉപയോഗിച്ച് മിട്രല്‍ വാല്‍വ് മാറ്റിവെക്കലും ചെയ്തിരുന്നു

 

കണ്ണൂര്‍: 69 വയസ്സുള്ള രോഗിക്ക് ട്രാന്‍സ്‌കത്തീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്‌മെന്റ് (ടിഎംവിആര്‍) വിജയകരമായി നടത്തി കിംസ് ശ്രീചന്ദ് ആശുപത്രി. മുന്‍പ് രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടുള്ള രോഗിക്കാണ് ടിഎംവിആര്‍ വഴി പുതുജീവന്‍ നല്‍കിയത്.രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയിരുന്ന വ്യക്തിക്ക് 2003ല്‍ മിട്രല്‍ വാല്‍വ് റിപ്പയറും, 2015ല്‍ ബയോളജിക്കല്‍ വാല്‍വ് ഉപയോഗിച്ച് മിട്രല്‍ വാല്‍വ് മാറ്റിവെക്കലും ചെയ്തിരുന്നു. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രോസ്‌തെറ്റിക് വാല്‍വിന്റെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടെത്തുകയായിരുന്നു.വീണ്ടും തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രോഗിയെ വലിയ അപകടത്തിലാക്കുമെന്ന സാഹചര്യത്തിലാണ് ടിഎംവിആര്‍ എന്ന അത്യാധുനിക രീതിയിലുള്ള വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

തുറന്ന ശസ്ത്രക്രിയയില്ലാതെ, തുടയുടെ ഭാഗത്തുള്ള ഞരമ്പിലൂടെ (ഫെമറല്‍ വെയിന്‍) കത്തീറ്റര്‍ (ഒരു ചെറിയ ഉപകരണം) ഉപയോഗിച്ച് വാല്‍വ് മാറ്റിവെക്കുന്ന സങ്കീര്‍ണമായ ചികിത്സാരീതിയാണ് ടിഎംവിആര്‍.കിംസ് ശ്രീചന്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ ശസ്ത്രക്രിയയ വിജയകരമായി പൂര്‍ത്തിയാക്കിയ രോഗി സുഖം പ്രാപിച്ച് വരികയാണെന്ന്ഡോ. രവീന്ദ്രന്‍ പി (മെഡിക്കല്‍ ഡയറക്ടര്‍ & ചീഫ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി), ഡോ. സന്ദീപ് (ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്) ഡോ. റയാന്‍ (കാര്‍ഡിയാക് അനസ്‌തേഷ്യ), ഡോ. ദില്‍ഷാദ് ടി.പി. (സി ഒ ഒ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Spread the love