04 ജനുവരി 2026 – ഞായർ

കൊച്ചി

കീരണ്‍ നാടന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന ശബ്ദ സംഗീത ആവിഷ്‌കരണം ‘പൊന്തിമുഴക്കം ‘

കൊച്ചി:(04.01.2026) https://societytodaynews.com/ കീരണ്‍ നാടന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന ശബ്ദ സംഗീത ആവിഷ്‌കരണം ‘ പൊന്തിമുഴക്കം ‘  ഡിസംബര്‍ 4ന് അരങ്ങേറുകയാണ്. സഞ്ചരിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ ബോട്ടിലാണ് റോളിങ് മ്യൂസിയം സീരീസിന്റെ ഭാഗമായുള്ള ആവിശ്കാരം അരങ്ങേറുന്നത്. വൈകീട്ട് 3 മുതല്‍ 7 മണി വരെ കൊച്ചി വാട്ടര്‍ മെട്രോ ബോട്ടില്‍ കലാകാരനും, നാടന്‍ പാട്ട് ഗായകനും, ഫോട്ടോഗ്രഫറുമായ അരവിന്ദ് ചെടയാന്‍ പൊന്തിമുഴക്കത്തിന്റെ ആശയമൊരുക്കി അവതരിപ്പിക്കും. ഗവേശണം, കൂട്ടായ്മ, തത്സമയ പ്രതികരണാത്മക ഇടപെടലുകള്‍ എന്നിവയിലൂടെ ഉയര്‍ന്നുവരുന്ന കലാപരമായ രീതികളെ പൊതു ഇടത്തില്‍ തത്സമയ മ്യൂസിയായി ക്രമീകരിക്കുക എന്നതാണ് റോളിങ് മ്യൂസിയത്തിന്റെ ആശയം.

 

പതിനെട്ടാമത് എസ് എം എ അബാക്കസ് ദേശിയ മത്സരം സംഘടിപ്പിക്കുന്നു.

കൊച്ചി: (04.01.2026 2026) https://societytodaynews.com/ സംഖ്യാശാസ്ത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി പതിനെട്ടാമത് എസ് എം എ അബാക്കസ് നാഷണല്‍ ടാലന്റ് കോണ്‍ടെസ്റ്റ്
ഇന്ന്‌ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.

 

മഹാരാജാസ് കോളേജില്‍ ഇന്ന് പൂര്‍വവിദ്യാര്‍ഥി സംഗമം.

കൊച്ചി: (04.01.2026) https://societytodaynews.com/ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇനുവരി 4 രാവിലെ 10 മണി മുതല്‍ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ വച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും.

 

എളവൂര്‍

എളവൂര്‍ സെന്റ് മേരീസ് ദേവാലയ ശതോത്തര രജതജൂബിലി സമാപനം ഇന്ന്‌

എളവൂര്‍: (04.01.2026) https://societytodaynews.com/ എളവൂര്‍ സെന്റ് മേരീസ് ദേവാലയ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്കു ഇന്ന് സമാപനമാകും. ഇടവകയില്‍ മുമ്പ് സേവനം ചെയ്തിട്ടുള്ള വികാരിമാരുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി വൈകീട്ട് 4ന് അര്‍പ്പിക്കും.

 

കളമശേരി

ക്രിസ്മസ് ഘോഷയാത്ര

കളമശേരി: (04.01.2026) https://societytodaynews.com/ കളമശേരി: കളമശേരിയില്‍ നിന്നുള്ള വിവിധ ക്രൈസ്തവ ഇടവകകളുടെയും വൈ.എംസി എയുടെയും കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4ന് ക്രിസ്മസ് ഘോഷയാത്രയും ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. എച്ച്.എം.ടി.ജംഗ്ഷനില്‍ നിന്ന് വൈകീട്ട് 5 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

 

പെരുമ്പാവൂര്‍

കലാമണ്ഡലം ചന്ദ്ര മന്നാടിയാര്‍ അനുസ്മരണം.

പെരുമ്പാവൂര്‍: (04.01.2026) https://societytodaynews.com/ കഥകളി ചെണ്ട വാദ്യ ആചാര്യന്‍ കലാമണ്ഡലം ചന്ദ്ര മന്നാടിയാരുടെ അനുസ്മരണം ഇന്ന് പകല്‍ 3.30ന് പെരുമ്പാവൂര്‍ കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഫാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കൂടാതെ കിര്‍മ്മീര വധം കഥകളിയും അരങ്ങേറും.

 

ധനപൂയ്യ കാവടി മഹോത്സവം

പെരുമ്പാവൂര്‍: (04.01.2026) https://societytodaynews.com/ കൂവപ്പടി സിദ്ധാശ്രമം ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ധനപൂയ്യ കാവടി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8 മണി മുതല്‍ കാവടി ഘോഷയാത്രയും, സോപാനസംഗീതവും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു