ടോമി ഹില്‍ഫിഗര്‍ മുംബൈ സന്ദര്‍ശിച്ചു 

ഇന്ത്യന്‍ ക്രിയേറ്റീവ് ഫോഴ്‌സ്, സാറാജെയ്ന്‍ ഡയസും ബോളിവുഡ് നടിയും മോഡലുമായ മാനുഷി ചില്ലറും ചേര്‍ന്ന് നടത്തിയ പാനല്‍ ചര്‍ച്ചയിലും ഹില്‍ഫിഗര്‍ പങ്കെടുത്തു.
കൊച്ചി: അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ ടോമി ഹില്‍ഫിഗര്‍ മുംബൈ സന്ദര്‍ശിച്ചു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവിലെ ടോമി ഹില്‍ഫിഗര്‍ സ്‌റ്റോറിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ ക്രിയേറ്റീവ് ഫോഴ്‌സ്, സാറാജെയ്ന്‍ ഡയസും ബോളിവുഡ് നടിയും മോഡലുമായ മാനുഷി ചില്ലറും ചേര്‍ന്ന് നടത്തിയ പാനല്‍ ചര്‍ച്ചയിലും ഹില്‍ഫിഗര്‍ പങ്കെടുത്തു.താജ് മഹല്‍ പാലസ് ഹോട്ടലിനുള്ളില്‍ സ്ഥിതിചെയ്യുന്ന താജ് ചേമ്പേഴ്‌സില്‍ ടോമി ഹില്‍ഫിഗര്‍ അത്താഴവിരുന്ന് സംഘടിപ്പിച്ചു. കരണ്‍ ജോഹര്‍, സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, ആദിത്യ റോയ് കപൂര്‍, ശിഖര്‍ ധവാന്‍, ഗുരു രന്ധാവ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രമുഖപ്രീമിയം ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകളിലൊന്നാണ് ടോമി ഹില്‍ഫിഗര്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു