ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലെ 10 കിലോമീറ്റര്‍ ചൂറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക.
തിരുവനന്തപുരം; ടൂറിസം മേഖലയില്‍ കെ ഹോസ് പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2025-26 വര്‍ഷത്തെ ബജറ്റിലാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.കേരളത്തില്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ് കെ ഹോംസ് പദ്ധതിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ച് മിതമായ രീതിയില്‍ വീടുകളില്‍ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകള്‍ക്ക് വരുമാനവും ഒപ്പം ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ സുരക്ഷയും പരിപാലനവും പദ്ധതി വഴി ലഭ്യമാകും. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലെ 10 കിലോമീറ്റര്‍ ചൂറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഫലം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം പദ്ദതി നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭ ചിലവുകള്‍ക്കായി അഞ്ചു കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.