‘ലേണ്‍ സൗത്ത് ആഫ്രിക്ക ‘

സൗത്ത് ആഫ്രിക്ക ടൂറിസം സ്വന്തം രാജ്യത്തെ ഏറെ അറിയപ്പെടാത്ത മേഖലയെ കുറിച്ച് ഇന്ത്യയിലെ യാത്രാ വ്യവസായ മേഖലയെ മനസ്സിലാക്കി കൊടുക്കുന്നു

 

കൊച്ചി: സൗത്ത് ആഫ്രിക്ക ടൂറിസം ‘ലേണ്‍ സൗത്ത് ആഫ്രിക്ക’ ശില്‍പ്പശാലയുടെ 10മത് പതിപ്പിന്റെ മൂന്നാം ഘട്ടം കൊച്ചിയില്‍ പൂര്‍ത്തിയാക്കി. ഛണ്ഡീഗഢിലും നാഗ്പൂരിലും നടന്ന വിജയകരമായ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയിലെ പരിപാടി നടന്നത്. ഇന്ത്യയിലുടനീളമുള്ള യാത്രാ വ്യാപാര പങ്കാളികളെ, പ്രത്യേകിച്ച് ടിയര്‍2, ടിയര്‍3 നഗരങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന താല്‍പ്പര്യത്തില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ദക്ഷിണാഫ്രിക്കന്‍ വിനോദസഞ്ചാരവുമായി ഇടപഴകിക്കുവാനുള്ളതാണ് ഈ സംരംഭം.

ചടങ്ങില്‍ 100 യാത്രാ വ്യാപാര പങ്കാളികള്‍ കൊച്ചിയില്‍ നിന്നും പങ്കെടുത്തു. കേപ്പ് ടൗണിനും ജോഹന്നാസ്ബര്‍ഗിനുമപ്പുറം ദക്ഷിണാഫ്രിക്കയിലെ ഏറെ അറിയപ്പെടാത്ത ഈസ്റ്റേണ്‍ കേപ്പ്, ഫ്രീ സ്റ്റേറ്റ്, ക്വാസുലുനാറ്റല്‍ തുടങ്ങിയ കൊതിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഉള്‍ക്കാഴ്ച്ച നല്‍കുവാനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി പോലുള്ള ചെറുകിട നഗരങ്ങളില്‍ നിന്നും താല്‍പ്പര്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും വലിയ ഒരു വിപണിയായി തുടരുകയാണ്.

ത്രസിപ്പിക്കുന്ന സാഹസികത മുതല്‍ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം അനുഭവിക്കുന്നതുവരെയായി വൈവിധ്യമാര്‍ന്ന യാത്രാ അനുഭവങ്ങള്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍. ഈ ഉയര്‍ന്നു വരുന്ന ആവശ്യം പരിഗണിച്ച് യാത്രാ പങ്കാളികള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രത്യേകം അനുയോജ്യമായ രീതിയിലുള്ള യാത്രാ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായുള്ള അറിവും ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ഈ ശില്‍പ്പശാലയിലൂടെ ചെയ്യുന്നത്.

ഉല്ലാസത്തിനും എംഐസിഇ യാത്രകള്‍ക്കും ഒരുപോലെ ഈ മഴവില്‍ രാഷ്ടത്തെ ഏറ്റവും മികച്ച ഇടമാക്കി മാറ്റുക എന്നുള്ളതാണ് സൗത്ത് ആഫ്രിക്കന്‍ ടൂറിസത്തിന്റെ ലക്ഷ്യമെന്ന് സൗത്ത് ആഫ്രിക്കന്‍ ടൂറിസത്തിന്റെ ഏഷ്യ, ഓസ്ട്രലേഷ്യ, മിഡില്‍ ഈസ്റ്റ് റിജിയണല്‍ ജനറല്‍ മാനേജരായ ഗൊബാനി മന്‍ കോട്ടിവ പറഞ്ഞു,

നല്ല അനുഭവം നല്‍കുന്ന യാത്ര, ശാരീരിക ക്ഷേമവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരം, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയോടുള്ള പരിഗണന വര്‍ദ്ധിക്കുന്നത്. മാത്രമല്ല, ഈ മേഖലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സൗത്ത് ആഫ്രിക്കന്‍ വിനോദസഞ്ചാരത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക വിപണിയായി അതിവേഗം ഉയര്‍ന്നു വരികയാണ്.ഉല്ലാസത്തിനും ബിസിനസ്സിനും വേണ്ടി ഒരുപോലെ യാത്ര ചെയ്യുന്നവര്‍ ദക്ഷിണാഫ്രിക്ക തെരഞ്ഞെടുക്കുന്നത് കൊച്ചിയില്‍ വര്‍ദ്ധിക്കുന്നതായി കാണുന്നു. മഴവില്‍ രാഷ്ട്രത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Spread the love