മെഗാ സമ്മര്‍ സെലിബ്രേഷനുമായി ടൊയോട്ട

സെയില്‍സ്, സര്‍വ്വീസ്, *യൂസ്ഡ് കാറുകള്‍, ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരവധി ഓഫറുകളാണ് മെഗാ സമ്മര്‍ സെലിബ്രേഷനില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏല്ലാ ഓതറൈസ്ഡ് ഡീലര്‍ഷിപ്പുകളിലും മെഗാ സമ്മര്‍ സെലിബ്രേഷനുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. സെയില്‍സ്, സര്‍വ്വീസ്, *യൂസ്ഡ് കാറുകള്‍, ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരവധി ഓഫറുകളാണ് മെഗാ സമ്മര്‍ സെലിബ്രേഷനില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. പുതിയ കാര്‍ സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, വാഹനത്തിന്റെ ആക്‌സസറികള്‍ അപ്‌ഗ്രേഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സര്‍ട്ടിഫൈ ചെയ്ത യൂസ്ഡ് കാറുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഈ ഓഫര്‍ കാലയളവില്‍ തങ്ങളാഗ്രഹിക്കുന്നത് സ്വന്തമാക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണെന്ന്  ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ്  സര്‍വ്വീസ്  യൂസ്ഡ് കാര്‍സ് സൗത്ത് റീജ്യന്‍ വൈസ് പ്രസിഡന്റും ചീഫ് റപ്രസെന്റീവുമായ വൈസ്‌ലൈന്‍ സിംഗമണി പറഞ്ഞു. കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ടൊയോട്ടയുടെ ഓതറൈസ്ഡ് ഡീലര്‍ഷിപ്പുകളില്‍ മെയ് മുതല്‍ ജൂണ്‍ വരെയാണ് മെഗാ സമ്മര്‍ സെലിബ്രേഷന്‍ ഓഫറുകള്‍ ലഭ്യമാകും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു