പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്.
കൊച്ചി: ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്റെ 2025 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. ഇതിന് മുന്‍പ്, 2024ലും ബ്രാന്‍ഡ് ഈ ജനപ്രിയ എസ്യുവിയുടെ ലീഡര്‍ എഡിഷന് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ 2025ലും അതേ മാതൃക കമ്പനി പിന്തുടര്‍ന്നിരിക്കുകയാണ്. പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്പോയിലറുകള്, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ എത്തും.
ഡ്യുവല്‍ടോണ്‍ ബ്ലാക്ക് റൂഫ് ഒരുക്കിയിരിക്കുന്നത് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്റെ കോണ്ട്രാസ്റ്റ് ആകര്‍ഷണം വര്‍ധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഗ്ലോസി ബ്ലാക്ക് അലോയ് വീലുകളും ഒരു ഹുഡ് എംബ്ലം സമ്മാനിച്ചിരിക്കുന്നതും ഇടിവെട്ട് ലുക്കാണ് ഫുള്‍സൈസ് എസ്യുവിക്ക് സമ്മാനിക്കുന്നത്. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളിലും ലീഡര്‍ എഡിഷന് തെരഞ്ഞെടുക്കാം. 4×2 മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റ് ലെവലുകളില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ക്ക് പുറമെ എസ്യുവിയുടെ അകത്തളത്തിലും കമ്പനി നവീകരണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ. സീറ്റുകള്‍ക്കും ഡോര്‍ ട്രിമ്മുകള്‍ക്കും കറുപ്പും മെറൂണും നിറങ്ങളിലുള്ള ഡ്യുവല്‍ടോണ്‍ തീമാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വഹിക്കുന്നത്.

