മത്സ്യമേഖലയിലെ  ട്രേസബിലിറ്റി: സിഫ്റ്റില്‍  ദേശീയ ശില്‍പശാല ഇന്ന്

കൊച്ചി : കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍  സിഫ്റ്റില്‍ മത്സ്യമേഖലയിലെ  നിരീക്ഷണങ്ങളെക്കുറിച്ചുള്ള  (Traceabiltiy in Fisheries)  ദേശീയ ശില്‍പ്പശാല ഇന്ന് നടക്കും. അന്താരാഷ്ട്ര നിയന്ത്രണങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സമുദ്രോത്പന്ന സുരക്ഷ, ഗുണമേന്മ ഉറപ്പ്, നിയമാനുസൃതത വിപണിയില്‍ പ്രവേശനാവകാശം എന്നിവ ഉറപ്പാക്കുന്നതില്‍ മത്സ്യമേഖലയിലെ ട്രേസബിലിറ്റി നിര്‍ണായക പങ്ക് വഹിക്കുന്നു. ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ  ഇന്ത്യന്‍ ബ്രാഞ്ചുമായി സഹകരിച്ചാണ് സിഫ്റ്റ്  ഏകദിന ദേശീയ ശില്‍പ്പശാല  സംഘടിപ്പിക്കുന്നത്.

മത്സ്യവിപണന ശൃംഖലകളില്‍ ട്രേസബിലിറ്റി നടപ്പിലാക്കുന്നതിനുള്ള ഫ്‌ലോചാര്‍ട്ട് രൂപപ്പെടുത്തല്‍, അനുയോജ്യമായ സാങ്കേതികവിദ്യകള്‍ തിരഞ്ഞെടുക്കല്‍, ട്രേസബിലിറ്റി സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന വിവരങ്ങളും ഭക്ഷ്യസുരക്ഷാ ഡാറ്റയും നിര്‍ണ്ണയിക്കല്‍ എന്നിവയാണ് ശില്‍പ്പശാലയുടെ  പ്രധാന ലക്ഷ്യങ്ങള്‍.  കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി  സാഗര്‍ മെഹ്‌റ ശില്‍പ്പശാല  ഉദ്ഘാടനം ചെയ്യും.ശില്‍പ്പശാലയില്‍  സാങ്കേതിക സെഷനുകളും വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. കേന്ദ്രസംസ്ഥാന ഫിഷറീസ്  വകുപ്പുകള്‍, ഐസിഎആര്‍ ഗവേഷണ സ്ഥാപനങ്ങള്‍, എഫ്എസ്എസ്എഐ, എംപിഇഡിഎ, ഇഐസി, എന്‍ജിഒകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സമുദ്രോത്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദഗ്ധര്‍ ശില്പശാലയില്‍  പങ്കെടുക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു