ക്രൂയിസ് കോമറേഡ് സാഹിത്യ പുരസ്‌ക്കാരം കെ.ആര്‍ അജയന്

മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ജോണ്‍ സാമുവല്‍ പ്രശസ്തി പത്രം കൈമാറും
കൊച്ചി:  ക്രൂയിസ് കോമറേഡ് ഇന്റര്‍നാഷണല്‍ വര്‍ഷംന്തോറും നല്‍കി വരുന്ന  സാഹ്യ പുരസ്‌ക്കാരത്തിന് യാത്രികനും മാധ്യമ പ്രവര്‍ത്തകനുമായ കെ.ആര്‍ അജയന്‍ അര്‍ഹനായി. ഡോ. പ്രമോദ് പയ്യന്നൂര്‍, അനീഷ് രവി, മുരുകന്‍ കാട്ടാക്കട, ദീപ്തി വര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം ഫെബ്രുവരി 22 ന് എറണാകുളം ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവില്‍  പ്രൊഫ. ഗോപിനാഥ് മുതുകാട് സമ്മാനിക്കും. മുന്‍ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് ജോണ്‍ സാമുവല്‍ പ്രശസ്തി പത്രം കൈമാറും. ചലച്ചിത്ര, ടി.വി താരം അനീഷ് രവി അധ്യക്ഷത വഹിക്കും. കവി മുരുകന്‍ കാട്ടാക്കട, എഴുത്തുകാരന്‍ ടി.ജെ ജോസഫ്, റോയല്‍ കരീബിയന്‍ ക്രൂസ് പ്രതിനിധി കിരണ്‍ പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു