ട്രാവല്‍ ഗ്യാരണ്ടി ഫീച്ചറുമായി കണ്‍ഫേം ടിക്കറ്റ് 

ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, യാത്രക്കാര്‍ക്ക് 3 മടങ്ങ് വരെ നിരക്ക് റീഫണ്ടിന് അര്‍ഹത നല്‍കുന്നതാണ് ട്രാവല്‍ ഗാരണ്ടി ഫീച്ചറെന്ന് കണ്‍ഫേം ടിക്കറ്റ് ഇക്‌സിഗോ ട്രെയിന്‍സ് സിഇഒ ദിനേശ് കുമാര്‍ കോത പറഞ്ഞു.

 

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ട്രെയിന്‍യൂട്ടിലിറ്റി, ടിക്കറ്റിംഗ് കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ കണ്‍ഫേം ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് രൂപകല്‍പ്പന ചെയ്ത ഫീച്ചറായ ‘ട്രാവല്‍ ഗ്യാരണ്ടി’ അവതരിപ്പിച്ചു. ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ടിക്കറ്റ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, യാത്രക്കാര്‍ക്ക് 3 മടങ്ങ് വരെ നിരക്ക് റീഫണ്ടിന് അര്‍ഹത നല്‍കുന്നതാണ് ട്രാവല്‍ ഗാരണ്ടി ഫീച്ചറെന്ന് കണ്‍ഫേം ടിക്കറ്റ് ഇക്‌സിഗോ ട്രെയിന്‍സ് സിഇഒ ദിനേശ് കുമാര്‍ കോത പറഞ്ഞു.പെട്ടെന്നുള്ള നിരക്ക് വര്‍ദ്ധനവിന്റെ ആഘാതം കുറയ്ക്കുന്നതിനൊപ്പം ഉപയോക്താക്കളെ തങ്ങളുടെ യാത്ര തടസ്സമില്ലാതെ വീണ്ടും ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് അദ്ദേഹം പറഞ്ഞു.

ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റില്‍ തുടരുകയാണെങ്കില്‍ ടിക്കറ്റ് നിരക്ക് യഥാര്‍ഥ പേയ്‌മെന്റ് മോഡിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് ഫീച്ചര്‍ ഉപയോഗിക്കും. ബാക്കി തുക ഉപയോക്താക്കളുടെ തിരഞ്ഞെടുത്ത ട്രാവല്‍ മോഡിനെ അടിസ്ഥാനമാക്കി ‘ട്രാവല്‍ ഗ്യാരണ്ടി കൂപ്പണ്‍’ ആയി നല്‍കുന്നു.ട്രെയിന്‍ യാത്ര കൂടുതല്‍ വിശ്വസനീയവും സമ്മര്‍ദ്ദങ്ങളില്ലാത്തതുമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തതെന്നും ദിനേശ് കുമാര്‍ കോത പറഞ്ഞു. സ്ഥിരീകരിക്കാത്ത ബുക്കിംഗുകള്‍ക്ക് 3 മടങ്ങ് വരെ റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് ട്രാവല്‍ ഗാരണ്ടി വെയ്റ്റിംഗ് ലിസ്റ്റ് ചെയ്ത ടിക്കറ്റുകളുടെ അനിശ്ചിതത്വം പരിഹരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

Spread the love