ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗത കരുക്ക്:  ഒറ്റയാള്‍ സമരം നടത്തി ടി.ആര്‍ ദേവന്‍

ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ടി.ആര്‍ ദേവന്‍ നടത്തിയ  സമരം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു. പി. എല്‍ ജിന്‍സണ്‍. പോള്‍. ജെ മാമ്പള്ളി. സിബി തോമസ്. സഹല്‍ ഇടപ്പള്ളി, ബിജു തുണ്ടിയില്‍ തുടങ്ങിയവര്‍ സമീപം
ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമരം  ഉദ്ഘാടനം ചെയ്തു
കൊച്ചി: ബോള്‍ഗാട്ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും  വിഷയത്തില്‍  ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ ടി.ആര്‍ ദേവന്‍ ബോള്‍ഗാട്ടി ജംഗ്ഷനില്‍ ഒറ്റയാള്‍ സമരം നടത്തി. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമരം  ഉദ്ഘാടനം ചെയ്തു. ഗതാഗതകുരുക്കു മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് സിപ്പി പള്ളിപ്പുറം ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍  ജനങ്ങളുടെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ .ജെ മാമ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ സാംസ്‌കാരിക  സംഘടനകളെ പ്രതിനിധീകരിച്ച് കുരുവിള മാത്യൂസ്, സഹല്‍ ഇടപ്പള്ളി, സുനില്‍ ഞാറക്കല്‍, സിബി തോമസ്, വി.എസ് രാധാകൃഷണന്‍, ജോസഫ് നരി കുളം, എം. എന്‍ ഗിരി, സുരേഷ് കടുപ്പത്ത്, പി.എല്‍ ജിന്‍സന്‍, ജോണ്‍ ജോസഫ്, വിനയന്‍ ദേവ്, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു