പങ്കാളിത്തത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി രാജ്യത്തെ ആദ്യത്തെ ഫാക്ടറി റേസിങ് ടീമായ ടിവിഎസ് റേസിങിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പിഎല്‍ഐ തുടരും.
കൊച്ചി: ടൂവീലര്‍ത്രീവീലര്‍ വിഭാഗത്തിലെ മുന്‍നിര ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്ട് മേഖല ശക്തിപ്പെടുത്തുന്നതിനായി പെട്രോണാസ് ലൂബ്രിക്കന്റ്‌സ് ഇന്റര്‍നാഷണലുമായുള്ള (പിഎല്‍ഐ) പങ്കാളിത്തം വിപുലീകരിച്ചു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയില്‍ പിഎല്‍ഐയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയില്‍ മോട്ടോര്‍സ്‌പോര്‍ട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രണ്ട് കമ്പനികളുടെയും പങ്കിട്ട പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. പങ്കാളിത്തത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി രാജ്യത്തെ ആദ്യത്തെ ഫാക്ടറി റേസിങ് ടീമായ ടിവിഎസ് റേസിങിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പിഎല്‍ഐ തുടരും.
ഇന്ത്യന്‍ നാഷണല്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എസ്‌സി), ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍ആര്‍സി), ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി) എന്നിവയില്‍ ടിവിഎസ് റേസിങ് ടീമിന്റെ പങ്കാളിത്തത്തെ ഈ സഹകരണം പിന്തുണയ്ക്കും.2022-23 സീസണിലുടനീളം ടിവിഎസ് റേസിങിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായിരുന്നു പെട്രോണാസ്. പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയിലേക്കുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് ഓയിലുകളുടെ ഔദ്യോഗിക വിതരണക്കാരായും പിഎല്‍ഐ തുടരും. മികച്ച പ്രകടനമുള്ള ടിവിഎസ് മോട്ടോര്‍സൈക്കിളുകള്‍ക്കായി രൂപകല്‍പന ചെയ്ത പ്രീമിയം സെമി, ഫുള്‍ സിന്തറ്റിക് ലൂബ്രിക്കന്റുകളാണ് പെട്രോണാസ് ടിവിഎസ് ട്രൂ4 ഉല്‍പന്ന ശ്രേണി വാഗ്ദാനം ചെയ്യന്നത്.
എഞ്ചിന്‍ കാര്യക്ഷമതയും ആയുസും വര്‍ധിപ്പിക്കാനും ഇത് സഹായകരമാവും.നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്ടിനെ ജനാധിപത്യവല്‍ക്കരിക്കുന്നതിലും, ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് പോലുള്ള പരിപാടികളിലൂടെ ലോകോത്തര പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും ടിവിഎസ് റേസിങ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. പ്രകടനത്തിന്റെയും നവീകരണത്തിന്റെയും മികച്ചത് നല്‍കാനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ അടിവരയിടുന്നതാണ് പിഎല്‍ഐയുമായുള്ള ഈ വിപുലീകൃത പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ടിവിഎസ് റേസിങുമായുള്ള സഹകരണം ഉയര്‍ന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകളും മോട്ടോര്‍സ്‌പോര്‍ട്ട് മികവും തമ്മിലുള്ള സമന്വയം പ്രകടിപ്പിക്കുന്നതില്‍ നിര്‍ണായകമാണെന്ന് പെട്രോണാസ് ലൂബ്രിക്കന്റ്‌സ് ഇന്ത്യ (െ്രെപവറ്റ്) ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു ചാണ്ടി പറഞ്ഞു.