60 ലക്ഷം ഉപഭോക്താക്കളുമായി ടിവിഎസ് അപ്പാച്ചെ 

അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത ടിവിഎസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ്.
കൊച്ചി: ലോക റേസിങ് സര്‍ക്യൂട്ടില്‍ വിപ്ലവം സൃഷ്ടിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെ ഇരുപതാം വാര്‍ഷത്തിലേക്ക്. 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടമാണ് 20 ാം വര്‍ഷത്തില്‍ ടിവിഎസ് അപ്പാച്ചെ നേടിയിരിക്കുന്നത്. അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത ടിവിഎസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ്.

2005ലാണ് ടിവിഎസ് അപ്പാച്ചെയുടെ പിറവി, അപ്പാച്ചെ  150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു.സെഗ്‌മെന്റിലെ ഒന്നിലധികം സാങ്കേതികവിദ്യകള്‍ ആദ്യമായി അവതരിപ്പിച്ച ടിവിഎസ് അപ്പാച്ചെ മോഡല്‍ കരുത്തുറ്റ പ്രകടനം, സമാനതകളില്ലാത്ത സുരക്ഷ, കാലത്തിനൊത്ത പുതുമ എന്നിവയിലൂടെ ജനപ്രിയ ബ്രാന്‍ഡായി മാറി. ഫാക്ടറി കസ്റ്റമൈസേഷന്‍, (ബില്‍ഡ്ടുഓര്‍ഡര്‍) ബിടിഒ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡ് കൂടിയാണ് ടിവിഎസ് അപ്പാച്ചെ. റേസിങ് വിഭാഗത്തിനായി അപ്പാച്ചെ ആര്‍ആര്‍ പ്ലാറ്റ്‌ഫോമിലും, സ്ട്രീറ്റ്‌പെര്‍ഫോമന്‍സിനായി അപ്പാച്ചെ ആര്‍ടിആര്‍ പ്ലാറ്റ്‌ഫോമിലുമാണ് ഇതിന്റെ പ്രവര്‍ത്തനം. ബംഗ്ലാദേശ്, നേപ്പാള്‍, കൊളംബിയ, ഗ്വാട്ടിമാല, മെക്‌സിക്കോ, ഹോണ്ടുറാസ്, ഗിനിയ മേഖല തുടങ്ങിയ പ്രധാന ആഗോള വിപണികളില്‍ ടിവിഎസ് അപ്പാച്ചെയ്ക്ക് വലിയ ജനപ്രീതിയുണ്ട്.

യൂറോപ്പിലും (ഇറ്റലി) ടിവിഎസ് അപ്പാച്ചെയുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ട്. നിലവില്‍ ആഗോളതലത്തില്‍ 300,000ത്തിലധികം റൈഡര്‍മാര്‍ അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പില്‍ (എഒജി) പങ്കാളികളാണ്.കഴിഞ്ഞ 20 വര്‍ഷമായി കാണിക്കുന്ന വിശ്വാസത്തിനും അഭിനിവേശത്തിനും ടിവിഎസ് അപ്പാച്ചെയുടെ 6 ദശലക്ഷത്തിലധികം റൈഡര്‍മാരോട് തങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.അപ്പാച്ചെ കഴിഞ്ഞ 20 വര്‍ഷമായി പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിങിനെ പുനര്‍നിര്‍വചിക്കുകയും, അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പിലൂടെ ആഗോളതലത്തില്‍ അഭിനിവേശമുള്ള റൈഡര്‍മാരെ ഒന്നിപ്പിക്കുകയും ചെയ്‌തെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു