ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി

ഓരോ 125 സിസി സ്‌കൂട്ടറിനേക്കാളും കൂടുതല്‍ സ്‌റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്‌കൂട്ടര്‍ ‘ഹര്‍ 125 സിസി സ്‌കൂട്ടര്‍ സെ സ്യാദാ? എന്ന ബ്രാന്‍ഡിന്റെ വാഗ്ദാനത്തിന് അനുസൃതമായാണിതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റും, കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ്‌കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
കൊച്ചി: ലോകത്തിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര  വാഹന നിര്‍മ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി. ഓരോ 125 സിസി സ്‌കൂട്ടറിനേക്കാളും കൂടുതല്‍ സ്‌റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്‌കൂട്ടര്‍ ‘ഹര്‍ 125 സിസി സ്‌കൂട്ടര്‍ സെ സ്യാദാ? എന്ന ബ്രാന്‍ഡിന്റെ വാഗ്ദാനത്തിന് അനുസൃതമായാണിതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റും, കമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ്‌കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.ഡ്യുവല്‍ടോണ്‍ ബോഡി പാനലുകള്‍, പില്യണ്‍ ബാക്ക്‌റെസ്‌റ്റോടു കൂടി പുതുതായി രൂപകല്‍പന ചെയ്ത നീളമേറിയ സീറ്റ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ വേരിയന്റിന് പുത്തന്‍ രൂപഭംഗി നല്‍കുന്നു.

കൂടുതല്‍ ഈടും റൈഡര്‍മാര്‍ക്ക് പരമാവധി സുരക്ഷയും നല്‍കാന്‍ മെറ്റല്‍ മാക്‌സ് ബോഡിയിലാണ് നിര്‍മാണം.കൂടുതല്‍ പിക്കപ്പിനും മൈലേജിനുമായി 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയോടുകൂടെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 4,500 ആര്‍പിഎമ്മില്‍ 11.1 എന്‍എം ടോര്‍ക്ക് ഇത് നല്‍കും. ഈ വിഭാഗത്തിലെ ഏറ്റവും വലിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജായ 33 ലിറ്ററാണിതിനുള്ളത്. ഇവിടെ രണ്ട് ഹെല്‍മെറ്റുകള്‍ വയ്ക്കാം.എളുപ്പത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രണ്ട് ഫ്യുവല്‍ഫില്‍ ഫീച്ചറും, മുന്‍ഭാഗത്ത് സ്‌റ്റോറേജിനായി ഉപയോഗിക്കാന്‍ രണ്ട് ലിറ്റര്‍ ഫ്രണ്ട് ഓപ്പണ്‍ ഗ്ലൗ ബോക്‌സുമുണ്ട്. മുന്നിലും പിന്നിലും വലിയ ടയറുകള്‍, മുഴുവന്‍ ഡിജിറ്റല്‍ റിവേഴ്‌സ് എല്‍സിഡി ക്ലസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, റിയല്‍ടൈം, ആവറേജ്  മൈലേജ് ഇന്‍ഡിക്കേറ്റേഴ്‌സ്, ലോ ഫ്യുവല്‍ അലര്‍ട്ട്, ട്രിപ്പ് മീറ്റര്‍ എന്നിവയും ഇതിലുണ്ടെന്നും അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.ഐവറി ബ്രൗണ്‍, ഐവറി ഗ്രേ എന്നീ രണ്ട് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് എത്തുന്നത്. 88942 രൂപയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു