ഐക്കരനാട് പഞ്ചായത്തില്‍ 14 കോടിയുടെ നീക്കിയിരിപ്പ് : സാബു എം.ജേക്കബ്

ട്വെന്റി 20 ഐക്കരനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
ജനം ട്വെന്റി 20യം ഭരണം ഏല്‍പ്പിച്ചതിലൂടെ  ഐക്കരനാട് പഞ്ചായത്തിന്റെ വികസനവും ക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് ട്വെന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബ്
കോലഞ്ചേരി :ജനം ട്വെന്റി 20യം ഭരണം ഏല്‍പ്പിച്ചതിലൂടെ  ഐക്കരനാട് പഞ്ചായത്തിന്റെ വികസനവും ക്ഷേമവും സമാധാനവും ഉറപ്പാക്കാന്‍ സാധിച്ചുവെന്ന് ട്വെന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബ്. കോലഞ്ചേരി ഹില്‍ടോപ്പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഐക്കരനാട് പഞ്ചയത്തിലെ പാര്‍ട്ടി ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 4 വര്‍ഷത്തെ ഭരണ നേട്ടം ഓരോന്നായി എണ്ണിപ്പറഞ്ഞാണ് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച നേതൃസംഗമം സാബു ജേക്കബ് ഉദ്ഘാടം ചെയ്തത്. പഞ്ചായത്തില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും അഴിമതി രഹിതമായി നടത്തിയതുകൊണ്ട് പഞ്ചായത്തില്‍ 14 കോടി രൂപ  നീക്കിയിരിപ്പ് ഉണ്ട്.  ജനങ്ങലുടെ പണമാണിത് അവര്‍ക്ക് തന്നെ തിരികെ നല്‍കുന്നതിള്ള ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് അനുവാദം കാത്തിരിക്കുകയാണ്.  ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വിടുകളുടെയും വൈദ്യുതിക്കും, പാചക വാതകത്തിനും  25 ശതമാനം കിഴിവും, സൗജന്യ കൊതുക് ബാറ്റും നല്‍കുന്നതിനാണ് ഉദ്ദശിക്കുന്നത്. പിന്നീട് 50 ശതമാനമായി ഉയര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഐക്കരനാട് പഞ്ചായത്തിലെ 6230 ഇടക്ടിക് പോസ്റ്റുകളില്‍ കത്തുന്ന ബള്‍ബുകള്‍, അപേക്ഷിച്ചമുഴുന്‍ ആളുകള്‍ക്കും കുടിവെള്ള കണഷന്‍, മുഴുവന്‍ റോഡുകളും കുഴിരഹിതമാക്കി. ജലസ്രോതസുകള്‍ ശുദ്ധീകരിച്ചു.
കിഴക്കമ്പലം പഞ്ചായത്തില്‍ 32 കോടിയുടെ നീക്കിയരിപ്പ് ഉണ്ടെന്നും, കഴിഞ്ഞ 14 വര്‍ഷം കൊണ്ട് ജനക്ഷേമത്തിനായി 440 കേസുകള്‍ വിവിധ കോടതികളില്‍ നടത്തേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പഞ്ചായത്തുകളിലും കോര്‍പ്പറേഷനിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന വൈസ് വി.ഗോപകുമാര്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, അഡ്വ.ചാര്‍ളി പോള്‍, ജോബി വര്‍ഗീസ്, രാജു മാത്യു, വി.എസ്.കുഞ്ഞുമുഹമ്മദ്, അഗസ്റ്റിയന്‍ ആന്റണി, ബിജോയ് ഫിലിപ്പ്, സനഗന്‍ പുരുഷോത്തമന്‍, ജിബി അബ്രാഹം,ഡോ.ജോര്‍ജ് പോള്‍,ദീപക് രാജന്‍, ജിന്റോ ജോര്‍ജ്, പി.വൈ. അബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു