എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കരാണ് കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പൂട്ടിച്ചത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമേ ഇനി ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് തുറക്കുകയുള്ളൂ. എന്നിരുന്നാലും കുന്നത്തുനാട്ടില്‍ ഡിസംബര്‍ 20-ന് ക്രിസ്മസ് എത്തുമെന്നും സാബു എം.ജേക്കബ് പറഞ്ഞു
മഴുവന്നൂര്‍ : അഴിമതിക്കാര്‍ക്ക് മഴുവന്നൂരിനെ വിട്ടുകൊടുക്കില്ലെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്. മുഴുവന്നൂര്‍ പാഞ്ചായത്തിലെ പാര്‍ട്ടി ഭാരവാഹികളുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴുവന്നൂര്‍ പഞ്ചായത്തിലെ തോടുകള്‍ക്ക് കരിങ്കല്ലുകൊണ്ട് സംരക്ഷണ ഭിത്തിതീര്ത്തു. 45 കിലോമീറ്ററോളം ദൂരം രണ്ട് പ്രാവശ്യം ആഴംകൂട്ടി നീരൊഴുക്ക് കൃത്യമാക്കി. ഇതുമൂലം കഴിഞ്ഞ രണ്ട് വര്‍ഷവും മഴുവന്നൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ല. 19-ല്‍ 10 സീറ്റ് മാത്രമാണ് ട്വന്റി20ക്ക് ഇപ്പോഴുള്ളത്. മഴുവന്നൂരില്‍ എന്ത് വികസന പ്രവര്‍ത്തനം കൊണ്ടുവന്നാലും സ്ഥലം എം.എല്‍.എയും, എം.പിയും അവരുടെ പാര്‍ട്ടിമെമ്പര്‍മാരും നിരന്തരം തടസപ്പെടുത്തുന്നു. ട്വന്റി20 ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളുടെ നിലവാരത്തില്‍ മഴുന്നൂരിനെയും എത്തിക്കാന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിന്റെ ഓണമാണ് വരുന്നത്. വിലക്കയറ്റം പിടിച്ചുനിറുത്താന്‍ ഇടത് സര്‍ക്കാരിനായില്ല. ഭഷ്യ സുരക്ഷാമാര്ക്കറ്റില് 110 രൂപയ്ക്ക് നല്‍കിയിരുന്ന ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് ഇന്ന് 550 രൂപയാണ് വിപണി വില. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് സര്‍ക്കരാണ് കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പൂട്ടിച്ചത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷമേ ഇനി ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് തുറക്കുകയുള്ളൂ. എന്നിരുന്നാലും കുന്നത്തുനാട്ടില്‍ ഡിസംബര്‍ 20-ന് ക്രിസ്മസ് എത്തുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. മികച്ച ഹരിതകര്‍മ്മ സേനയ്ക്കുളള എറണാകുളം ജില്ലാ കളക്ടറുടെ അവാര്‍ഡ് പ്രതിപക്ഷത്തിന്റെ തടസപ്പെടുത്തലുകള്ക്കിടയിലും മഴുവന്നൂര്‍ പഞ്ചായത്ത് നേടി. പുതിയ അങ്കണവാടികള്‍, റോഡുകള്‍, തോടുകളുടെ നവീകരണം, ആംബുലന്‍സ് സര്‍വ്വീസ്, ജെ.സി.ബി, ട്രാക്ടര്‍ തുടങ്ങി ജനോപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ ഈകാലയളവില്‍ ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.മഴുവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ബൈജു, ട്വന്റി 20 പാര്‍ട്ടി വൈസ് പ്രസിഡന്റ് വി.ഗോപകുമാര്‍, സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അഡ്വ.ചാര്‍ളി പോള്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി.വൈ.അബ്രഹാം, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, സെക്രട്ടറി ജിന്റോ ജോര്‍ജ്, നിയോജകമണ്ഡലം ഭാരവാഹി ഡോ.ജോര്‍ജ് പോള്‍ തുടങ്ങിയവരും പ്രസംഗിച്ചു.

