രുചിവൈവിധ്യമൊരുക്കി രസനായി

പ്രീക്കോള്‍ ഗ്രൂപ്പിന്റെ രണ്ടുറെസ്‌റ്റോറന്റുകളായ രസനായി, ലിറ്റില്‍ സോയി
കൊച്ചി: രുചി വൈവിധ്യമൊരുക്കി ഇന്ത്യയിലെ പ്രമുഖ റെസ്‌റ്റോറന്റ് ബ്രാന്‍ഡുകളിലൊന്നായ പ്രീക്കോള്‍ ഗ്രൂപ്പിന്റെ രണ്ടുറെസ്‌റ്റോറന്റുകളായ രസനായി, ലിറ്റില്‍ സോയി. പനമ്പിള്ളി നഗര്‍ ആദിത്യടവറില്‍ സ്ഥിതിചെയ്യുന്ന  റെസ്‌റ്റോറന്റില്‍ ദക്ഷിണേന്ത്യന്‍ സ്ട്രീറ്റ്ഫുഡിന്റെ കലവറയായി രസനായിയും തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്ട്രീറ്റ് ഫുഡ്് വൈവിധ്യം രുചിച്ചറിയാന്‍ ലിറ്റില്‍ സോയിയും. മിലിറ്ററി  മട്ടണ്‍ ചോപ്‌സ് മുതല്‍ മൊരിച്ച വരെയുള്ള ഐക്കണിക് വിഭവങ്ങള്‍  അവയുടെ തനതു രുചികള്‍ നിലനിര്‍ത്തുന്നതാണെന്ന് റസ്റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമ്പന്നമായ സ്ട്രീറ്റ്ഫുഡ് ലഭിക്കുന്ന രസനായിയില്‍  ഒരു ക്യൂറേറ്റഡ് മെനു വാഗ്ദാനം ചെയ്യുന്നു. ദക്ഷിണേന്ത്യയിലുടനീളമുള്ള ഐക്കണിക് വിഭവങ്ങള്‍ ഒരൊറ്റ തളികയില്‍ ലഭ്യമാക്കിയിരിക്കുന്നു. ആന്ധ്ര,തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം വരെയുള്ള സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം ഭക്ഷണപ്രിയര്‍ക്ക് ഒറ്റതാലിയില്‍ അനുഭവിച്ചറായാനാകും. ഒറ്റ പ്ലേറ്റില്‍ തെക്കുകിഴക്കന്‍ ഏഷ്യതെക്കുകിഴക്കന്‍ ഏഷ്യയിലെ സ്ട്രീറ്റ് ഫുഡുകളിലെ പേരികേട്ട ഇന്തോനേഷ്യന്‍ റെന്‍ഡാങ് സുഗന്ധമുള്ള നാസി ഗോറെങ്, എഡമാം ആന്‍ഡ് ട്രഫിള്‍ ഡംപ്ലിംഗ്‌സ്, ഉമാമി, മക്കാവു മില്‍ക്ക് ഫ്രിട്ടേഴ്‌സ് എന്നിവയാല്‍ സമ്പന്നമാണ് ലിറ്റില്‍ സോയിയെന്നും റെസ്‌റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു