വീല്‍ അലൈന്‍മെന്റ് അനുബന്ധ സര്‍വീസ് നിരക്കുകളില്‍ 10 % വര്‍ദ്ധനവ്

നിര്‍മാണ തകരാറ് മൂലവും, പൊട്ടിയതുമായ ടയറുകള്‍ കമ്പനികളുടെ പേര് വിവരങ്ങള്‍ മായ്ച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ത്തന്നെ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നല്‍കുന്ന മാഫിയ സംഘങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമായിട്ടുണ്ട്

 

കൊച്ചി:വീല്‍ അലൈന്‍മെന്റ് അനുബന്ധമായ സര്‍വീസ് നിരക്കുകളില്‍ 10 % വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയെന്ന് ടയര്‍ ഡീലേഴ്‌സ് ആന്റ് അലൈന്‍മെന്റ് അസോസിയേഷന്‍ (കേരള)സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാര്‍ പാവളം,
സംസ്ഥാന സെക്രട്ടറി എച്ച്. ഷാജഹാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അലൈന്‍മെന്റ് മെഷിനറി സ്പയേഴ്‌സിലും, സര്‍വീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വര്‍ദ്ധനവുകള്‍ താങ്ങാവുന്നതിലും അധികമായതിനെ തുടര്‍ന്നാണ് വീല്‍ അലൈന്‍മെന്റ് അനുബന്ധമായ സര്‍വീസ് നിരക്കുകളില്‍ ഒരല്‍പം വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജീവനക്കാരുടെ ശബളവര്‍ദ്ധനവും വര്‍ദ്ധിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു.നിര്‍മാണ തകരാറ് മൂലവും, പൊട്ടിയതുമായ ടയറുകള്‍ കമ്പനികളുടെ പേര് വിവരങ്ങള്‍ മായ്ച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ത്തന്നെ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നല്‍കുന്ന മാഫിയ സംഘങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമായിട്ടുണ്ട്. ടയര്‍ ഡീലേഴ്‌സ് ആന്റ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതേ വരെ അവര്‍ നടപടികള്‍ സ്വീകരിച്ചച്ചിട്ടില്ല.

പൊതു സമൂഹത്തിന് ഭീഷണിയായിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ചടങ്ങില്‍വീല്‍ അലൈന്‍മെന്റ് സര്‍വീസ് ചാര്‍ജിന്റെ പുതുക്കിയ ്രൈപസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും ഉള്ള ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ വിതരണവും നടത്തി. ട്രഷറര്‍ ശിവ പ്രകാശ്, വൈസ് പ്രസിഡന്റുമാരായ റെബിന്‍ സണ്ണി, മനോജ് ജേക്കബ്, ജോയിന്റ സെക്രട്ടറിമാരായ വിനോദ് വേണു,നൗഷീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love