ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം; സംസ്ഥാനത്ത് റോഡുകള്‍ കുരുതിക്കളമാകുന്നു.

പ്രമുഖ കമ്പനികളുടെ ഉപയോഗിക്കാന്‍ കഴിയാത്തതും,വാറണ്ടിയില്‍ വരുന്ന ടയറുകളും സ്‌ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി  മാറ്റിയും അറ്റകുറ്റപ്പണികള്‍ ചെയ്തും പുതിയ ടയറുകള്‍ ആണെന്ന വ്യാജേനയും  വിലക്കുറവിന്റെ മറവിലും ഇടനിലക്കാര്‍  വ്യാപകമായി വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ടയര്‍ ഡീലേഴ്‌സ് ആന്റ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള ഭാരവാഹികള്‍ ആരോപിച്ചു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ റോഡുകള്‍ കുരുതിക്കളമായി മാറുകയാണെന്ന്  ടയര്‍ ഡീലേഴ്‌സ് ആന്റ് അലൈന്‍മെന്റ് അസോസിയേഷന്‍ കേരള  പ്രസിഡന്റ്് സി കെ ശിവകുമാര്‍, സെക്രട്ടറി എച്ച് ഷാജഹാന്‍, ട്രഷറര്‍ ശിവപ്രകാശ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.പ്രമുഖ കമ്പനികളുടെ ഉപയോഗിക്കാന്‍ കഴിയാത്തതും,വാറണ്ടിയില്‍ വരുന്ന ടയറുകളും സ്‌ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി  മാറ്റിയും അറ്റകുറ്റപ്പണികള്‍ ചെയ്തും പുതിയ ടയറുകള്‍ ആണെന്ന വ്യാജേനയും  വിലക്കുറവിന്റെ മറവിലും ഇടനിലക്കാര്‍  വ്യാപകമായി വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

ഗുണനിലവാരമില്ലാത്തതുമായ ടയറുകള്‍ ഉപയോഗിക്കുന്നത് വഴി ടയറുകള്‍ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങള്‍ക്കും,  വൈബ്രേഷന്‍ മൂലം വാഹനകളുടെ ബിയറിങ്ങുകള്‍, സ്റ്റിയറിംഗ്  റാക്ക്, സസ്‌പെന്‍ഷന്‍, മറ്റു മെക്കാനിക്കല്‍ ഭാഗങ്ങള്‍  എന്നിവ വരെ കംപ്ലയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം  ടയറുകള്‍ വാങ്ങിച്ച് കെണിയില്‍പ്പെടുന്നത്. മഴക്കാലങ്ങളില്‍ വരയിട്ടതും ഉപയോഗശൂന്യമായതുമായഇത്തരം ടയറുകള്‍ ഉപയോഗിക്കുന്നത്അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും, പുതിയ നാഷണല്‍ ഹൈവേകള്‍ വരുമ്പോള്‍ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേന്മയില്ലാത്ത ഇത്തരം ടയറുകള്‍ പൊട്ടാനും അപകടങ്ങള്‍ സംഭവിക്കാനും ഉള്ള സാധ്യതയുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.ജിഎസ്ടി ഇല്ലാതെ വില്‍ക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സര്‍ക്കാരിന് കിട്ടേണ്ട ജി എസ് ടി തുകയില്‍ വരെ വന്‍ ഇടിവ് വന്നിട്ടുള്ളതായും ഇത് നിര്‍ത്തലാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു