ഫിക്കിയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ട് അപ് ഇന്‍ഫിനിറ്റി, സ്റ്റാര്‍ട്ട് അപ് മിഡില്‍ ഈസ്റ്റ്, യുഎക്യു ഫ്രീ ട്രേഡ് സോണ്‍ എന്നിവരുടെ പിന്തുണയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.
കൊച്ചി: യുഎഇയിലെ ഉം അല്‍ ക്വയ്ന്‍ ഫ്രീ ട്രേഡ് സോണ്‍ സംബന്ധിച്ചും സേവനങ്ങളെയും സൗകര്യങ്ങളെ യും കുറിച്ചും കൂടുതല്‍ അറിവ് പകരുന്നതിനായി ‘സ്‌കെയില്‍ അപ് ഇന്‍ ദി യുഎഇ’ എന്ന പേരില്‍ കൊച്ചിയിലും തിരുവനന്തപുരത്തും റോഡ് ഷോ സംഘടിപ്പിച്ചു. ഫിക്കിയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ട് അപ് ഇന്‍ഫിനിറ്റി, സ്റ്റാര്‍ട്ട് അപ് മിഡില്‍ ഈസ്റ്റ്, യുഎക്യു ഫ്രീ ട്രേഡ് സോണ്‍ എന്നിവരുടെ പിന്തുണയോടെയാണ് റോഡ് ഷോ സംഘടിപ്പിച്ചത്.
കൊച്ചിയില്‍ നടന്ന പരിപാടിയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഡില്‍ ഈസ്റ്റ് സിഇഒ സിബി സുധാകരന്‍ കെ എസ് യു എമ്മിന്റെ സ്റ്റാര്‍ട്ട് അപ് ഇന്‍ഫിനിറ്റിയുടെ ദുബായ് പ്രോജക്റ്റ് സംബന്ധിച്ച് വിശദീകരിച്ചു. യുഎക്യു ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ ജോണ്‍സണ്‍ ജോര്‍ജ് ഫ്രീ ട്രേഡ് സോണിനെ കുറിച്ച് സംസാരിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന റോഡ് ഷോയില്‍ ഫിക്കിയെ പ്രതിനിധീകരിച്ച് സോമതീരം ആയുര്‍വേദ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യു സോമതീരം, സാവിയോ മാത്യു എന്നിവര്‍ പങ്കെടുത്തു.