അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മ്മാണ സംരംഭമായ യുസ്ഫിയറിന് തുടക്കം കുറിച്ചു. യുഎല്‍സിസിഎസ് 100ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാര്‍, സുസ്ഥിര നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ മുന്‍നിരയിലെത്തിക്കുവാന്‍ പര്യാപ്തമായതാണ് പുതിയ സംരംഭമെന്ന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 ജീവനക്കാരെ നിയമിക്കാന്‍ യുസ്ഫിയര്‍ പദ്ധതിയിടുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ 2,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ഉന്നമനത്തിന് പ്രതിജ്ഞാബദ്ധമായ യുഎല്‍സിസിഎസിന്റെ വിജയകരമായ കേരള മോഡല്‍ യുസ്ഫിയറിലൂടെ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍മ്മാണ വേഗത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം ഫലപ്രദമാക്കുന്നതിനും എഐ അധിഷ്ഠിത അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്അധിഷ്ഠിത മോണിറ്ററിംഗ്, ഡിജിറ്റല്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് എന്നിവ യുസ്ഫിയര്‍ സംയോജിപ്പിക്കും.
റോഡുകളും പാലങ്ങളും ബില്‍ഡിംഗുകളും മുതല്‍ ഐടി പാര്‍ക്കുകള്‍ വരെയുള്ള 8,000ത്തിലധികം പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് ഒരു നൂറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുന്‍നിരയിലുണ്ടെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്ന ഞങ്ങളുടെ ദൗത്യം മാറ്റമില്ലാതെ തുടരുമെന്നും രമേശന്‍ പാലേരി പറഞ്ഞു.
യുസ്ഫിയറിലൂടെ സ്മാര്‍ട്ട്, സുസ്ഥിര, ഹൈടെക് നിര്‍മ്മാണത്തിന്റെ പുതിയ യുഗത്തിലേക്ക് ഊരാളുങ്കലിന്റെ പാരമ്പര്യത്തെ എത്തിക്കുകയാണ്. വേഗത, പുതുമ, പരിസ്ഥിതിസാമൂഹികസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, ഈ വ്യവസായത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കാനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന ഊര്‍ജ്ജക്ഷമതയുള്ള ഡിസൈനുകളും സുസ്ഥിര നിര്‍മ്മാണ മാര്‍ഗങ്ങളും സ്വീകരിക്കുന്നതിലായിരിക്കും യുസ്ഫിയര്‍ ശ്രദ്ധിക്കുക.നിര്‍മ്മാണ ശേഷികള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും വ്യവസായ വിദഗ്ധരും ഉള്‍പ്പെടെയുള്ള പങ്കാളികളുമായി സഹകരിക്കുമെന്നും രമേശന്‍ പാലേരി പറഞ്ഞു.