അണ്ടര്‍ 18 എ.ഐ.എഫ്.എഫ് എലൈറ്റ് ലീഗ് ; മത്സരങ്ങള്‍ക്കൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹന്‍ ഷായാണ് നയിക്കുന്നത്
കൊച്ചി: 2025-26 എ.ഐ.എഫ്.എഫ്  അണ്ടര്‍ 18 എലൈറ്റ് ലീഗ് പോരാട്ടങ്ങള്‍ക്കായി തയ്യാറായി കുട്ടി ബ്ലാസ്‌റ്റേഴ്‌സ്. ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹന്‍ ഷായാണ് നയിക്കുന്നത്. ഗോള്‍കീപ്പര്‍മാര്‍: ഷെയ്ഖ് ജാവേദ്, ജിതിന്‍. പ്രതിരോധനിര: ഹസീബ്, ജോയല്‍, ജിഫി, ദേവന്‍, ഷാമില്‍, ജാക്‌സണ്‍, ഷഹീബ്. മധ്യനിര: അനസ്, രാജുല്‍, ശ്രീശാന്ത്, ഋഷാന്‍, അല്‍ഫോണ്‍സ്, ആന്റണി, അഫ്‌നാസ്. മുന്നേറ്റനിര: എഫ്. ലാല്‍ഡിന്‍സംഗ, എഹ്‌സാന്‍, മിഷാല്‍, ഹുസൈന്‍, അമല്‍, ജീവന്‍, റൊണാള്‍ഡ്, ദേവര്‍ഷ് എന്നിങ്ങനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡ്.നാല് മാസം നീണ്ടുനില്‍ക്കുന്ന ലീഗിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം നാളെ മലപ്പുറത്ത് വെച്ച് മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിക്കെതിരെയാണ്.ഗ്രൂപ്പ് ഇയില്‍ ഉള്‍പ്പെട്ട ബ്ലാസ്‌റ്റേഴ്‌സ്, നവംബര്‍  മുതല്‍  2026 മാര്‍ച്ച് വരെ നീളുന്ന ലീഗ് സീസണില്‍ ഏഴ് ശക്തരായ എതിരാളികളെയാണ് നേരിടുക.

ഗോകുലം കേരള എഫ്‌സി, ബെംഗളൂരു എഫ്‌സി, കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി, ആല്‍ക്കെമി ഇന്റര്‍നാഷണല്‍ എഫ്എ, സൗത്ത് യുണൈറ്റഡ് എഫ്‌സി, എസി മിലാന്‍ അക്കാദമി കേരള, മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി എന്നിവരാണ് ഗ്രൂപ്പ് ഇയിലെ മറ്റ് ടീമുകള്‍. ഓരോ ടീമും പരസ്പരം രണ്ടുതവണ  ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. രാജ്യത്തെ മികച്ച അക്കാദമി കളിക്കാരെ പ്രൊഫഷണല്‍ ഫുട്‌ബോളിനായി ഒരുക്കുന്ന ഇന്ത്യയുടെ മുന്‍നിര യുവ ടൂര്‍ണമെന്റാണ് എ.ഐ.എഫ്.എഫ്  അണ്ടര്‍ 18എലൈറ്റ് ലീഗ്. യുവ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ ഈ ലീഗ് സുപ്രധാന പങ്ക് വഹിക്കുന്നു. ഉയര്‍ന്ന മത്സരതീവ്രതയുള്ള സാഹചര്യങ്ങളുമായി പരിചയപ്പെടാനും, യുവ ഫുട്‌ബോളും സീനിയര്‍ തല മത്സരങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഈ മത്സരങ്ങള്‍ യുവതാരങ്ങളെ സഹായിക്കും.
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അണ്ടര്‍18 ടീമിന്റെ ഹോം മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടില്‍ വെച്ചായിരിക്കും നടക്കുക. ആദ്യ ഹോം മത്സരം ഡിസംബര്‍ 23 ന് എസി മിലാന്‍ അക്കാദമി കേരളയ്ക്ക് എതിരെയാണ്.  ബ്ലാസ്‌റ്റേഴ്‌സ് പ്രതിഭകളുടെ അടുത്ത നിര ശ്രദ്ധാകേന്ദ്രമാകുമ്പോള്‍, ആരാധകര്‍ക്ക് ആവേശകരമായ ഒരു യുവ ഫുട്‌ബോള്‍ സീസണ്‍ പ്രതീക്ഷ
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു