തനിക്ക് മൂന്നു തവണ മോഡി മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിച്ചതിന് പിന്നില്‍ വാര്‍ത്താ മാധ്യമങ്ങളുടെ പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
കൊച്ചി: വ്യത്യസ്ത വാര്‍ത്താ മാധ്യമങ്ങള്‍ സമൂഹത്തിലെ ശക്തി കേന്ദ്രങ്ങളാണെന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി രാംദാസ് അത്തേവാല പറഞ്ഞു. കൊച്ചി ഐ എം എ ഹൗസില്‍ ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോം പോര്‍ട്ടലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മൂന്നു തവണ മോഡി മന്ത്രിസഭയില്‍ അംഗമാകാന്‍ സാധിച്ചതിന് പിന്നില്‍ വാര്‍ത്താ മാധ്യമങ്ങളുടെ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോം ന്യൂസെന്നാല്‍ വീടിന്റെ വാര്‍ത്തകളെന്നാണ് അര്‍ഥമെന്നും വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോമില്‍ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹോംന്യൂസ്മാഗസിന്‍ ചീഫ് എഡിറ്ററും ആര്‍ക്കിടെക്ടുമായ ഡോ. നജീബ് അധ്യക്ഷത വഹിച്ചു. വീടും കെട്ടിടങ്ങളും നിര്‍മിക്കാന്‍ രംഗത്തിറങ്ങുന്ന ആര്‍ക്കും അതുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോമില്‍ ലഭ്യമാകുമെന്ന് ആര്‍ക്കിടെക്ട് നജീബ് പറഞ്ഞു. കേരള മീഡിയ അക്കാദമി ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ തലപ്പത്തു നിന്നും റിട്ടയര്‍ ചെയ്ത ഹേമലത, ഹോംന്യൂസ്മാഗസിന്‍ ഡോട്ട് കോം പത്രാധിപ സമിതി അംഗം സുനിത എന്നിവര്‍ പ്രസംഗിച്ചു.