സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ട് തുടങ്ങിയ ഇടങ്ങളാണ് പ്രണയിതാക്കളെ കാത്തിരിക്കുന്നത്.
ദുബായ്: പ്രണയിതാക്കള്‍ക്ക് ആകര്‍ഷകമായ റൊമാന്റിക് റിട്രീറ്റുകളൊരുക്കി ദുബായ്. കടല്‍ത്തീരത്തിരുന്ന് പ്രണയം പങ്കുവച്ച് സ്വാദേറും രുചികള്‍ ആസ്വദിച്ചും ആഢംബര സ്പായുടെ ഊഷ്മളതയിലും നഗരത്തിരക്കുകള്‍ക്കിടയിലെ അതിസുന്ദരമായ താമസമുറികളിലുമെല്ലാം പ്രണയം ആഘോഷിക്കുന്നതിനുള്ള അവസരങ്ങളൊരുക്കുകയാണ് ദുബായിയിലെ ചില റൊമാന്റിക് ഗേറ്റ് വേകള്‍.
ബുര്‍ജ് ഖലീഫയുടെയും ഡൗണ്‍ ടൗണ്‍ ദുബായ് സ്‌കൈലൈനിന്റെയും അതിശയകരമായ പശ്ചാത്തലത്തില്‍, ലെവല്‍ 42 ”െ്രെപവറ്റ് ഡൈനിംഗ് എബോവ് ദി ക്ലൗഡ്‌സ്” ല്‍ സ്ഥിതി ചെയ്യുന്ന ഷാങ്രിലാ ദുബായ്, ജദ്ദാഫ് വാട്ടര്‍ഫ്രണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ പലാസോ വെര്‍സേസ് ദുബായ്, സാദിയാത്ത് ദ്വീപിന്റെ വെളുത്ത മണലിനരികില്‍ സ്ഥിതി ചെയ്യുന്ന റിക്‌സോസ് പ്രീമിയം സാദിയാത്ത് ദ്വീപ്, ബിസിനസ് ബേ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രണയത്തിന്റെ ഒരു ഐക്കണിക് ലാന്‍ഡ്മാര്‍ക്കായ ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍ ദുബായ്,
സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ട് തുടങ്ങിയ ഇടങ്ങളാണ് പ്രണയിതാക്കളെ കാത്തിരിക്കുന്നത്. വാലന്റൈന്‍ ദിനാഘോഷത്തിനു ശേഷവും പ്രണയിതാക്കള്‍ക്ക് അസാധാരണ ഡൈനിങ്ങ് അനുഭവം സമ്മാനിക്കുന്നതാണ് ഷാങ്രിലാ ദുബായ്. സംഗീതവും രുചികളും നിറയുന്ന പ്രണയരാവൊരുക്കുന്ന പാലാസോ വെര്‍സേസില്‍ സിഗ്‌നേച്ചര്‍ ഹൈ ടീയും കേക്ക് ട്രോളിയുമൊക്കെയാണ് ഒരുക്കിയിരിക്കുന്നത്.
പ്രണയിതാവിനൊപ്പം മെഴുകുതിരി വെട്ടത്തില്‍ കടല്‍ത്തീരത്തിരുന്ന് ടര്‍ക്കിഷ് അത്താഴം ആസ്വദിച്ച് കടലിനെ കാണുന്നതിനുള്ള അവസരമാണ് റിക്‌സോസ് പ്രീമിയം സാദിയാത്ത് ദ്വീപിലുള്ളത്. അവിസ്മരണീയ സായാഹ്നമൊരുക്കിയാണ് ജെഡബ്ല്യു മാരിയട്ട് മാര്‍ക്വിസ് ഹോട്ടല്‍ പ്രണയം ആഘോഷിക്കുന്നത്. പ്രണയത്തിന്റെ ഐക്കോണിക് ഇടമാണിത്. മിതമായ നിരക്കില്‍ ആഡംബരം കുറയാതെ രുചിയേറും ഭക്ഷണമാണിവിടെയും സജ്ജമാക്കിയിരിക്കുന്നത്. ദമ്പതികള്‍ക്ക് സ്വപ്നതുല്യമായ അനുഭവങ്ങളുമായി ദുബായ് ക്രീക്ക് റിസോര്‍ട്ടില്‍ ഒരു മാസം മുഴുവന്‍ പ്രണയം ആഘോഷിക്കാം. കാന്‍ഡില്‍ ലൈറ്റ് ഡിന്നറും സ്‌പെഷ്യല്‍ ആണ്.