കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, നാഗാര്‍ജ്ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, ബാല്‍കോ പൈപ്‌സ് എന്നീ കമ്പനികളാണ് മറ്റു ജേതാക്കള്‍.
കൊച്ചി: എന്‍ജിനിയേഴ്‌സ് ക്ലബ്ബിന്റെ ബെസ്റ്റ് ബില്‍ഡര്‍ക്കുള്ള അവാര്‍ഡ് വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയും ഡയറക്ടര്‍ മിനി വര്‍മ്മയും ചേര്‍ന്ന് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥനില്‍ നിന്ന് ഏറ്റുവാങ്ങി. എന്‍ജിനിയേഴ്‌സ് ക്ലബ്ബ് സെക്രട്ടറി അജിത് പി, ഫഌവേഴ്‌സ് ചാനല്‍ എം ഡി ശ്രീകണ്ഠന്‍ നായര്‍, എന്‍ജിനിയേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് റോയി എബ്രഹാം മാമ്മന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്, നാഗാര്‍ജ്ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, ബാല്‍കോ പൈപ്‌സ് എന്നീ കമ്പനികളാണ് മറ്റു ജേതാക്കള്‍.

