പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരിഭായി തമ്പുരാട്ടി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം ജഗതിയിലുള്ള വര്‍മ്മ ടൈഡിന്റെ ശിലാസ്ഥാപനം നടത്തി. പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരിഭായി തമ്പുരാട്ടി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, വൈസ് പ്രസിഡന്റ് വൈശാഖ് വര്‍മ്മ, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ സുരേഷ് ടി എസ്, ക്രെഡായ് കേരള കണ്‍വീനര്‍ ജനറല്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, ക്രെഡായ് തിരുവനന്തപുരം പ്രസിഡന്റ് സുരേഷ് കുമാര്‍ എസ്, പ്രൊജക്ട്സ് ജനറല്‍ മാനേജര്‍ ബിന്ദു നൈനാന്, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.