സ്‌കില്‍ബ്രിഡ്ജ് പ്രോഗ്രാമുമായി വര്‍മ്മ ഫൗണ്ടേഷന്‍

എഞ്ചിനീയറിംഗ്, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യമായ ജോലി പരിചയം ഉറപ്പേകുന്ന പദ്ധതി തികച്ചും സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ അറിയിച്ചു.

 

കൊച്ചി: റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ഉള്ള സിവില്‍ എഞ്ചിനീയര്‍മാര്‍ക്കായി വര്‍മ്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കില്‍ബ്രിഡ്ജ്, സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം പി നിര്‍വ്വഹിച്ചു. വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ആര്‍ക്കിടെക്ട് പ്രൊഫ. ബി ആര്‍ അജിത്, ഡോ. മിനി വര്‍മ്മ, വൈശാഖ് വര്‍മ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. എഞ്ചിനീയറിംഗ്, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലയില്‍ ആവശ്യമായ ജോലി പരിചയം ഉറപ്പേകുന്ന പദ്ധതി തികച്ചും സൗജന്യമായാണ് നടപ്പാക്കുന്നതെന്ന് വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ അറിയിച്ചു.

കെട്ടിട നിര്‍മ്മാണ മേഖലയില്‍ ഒന്നോ രണ്ടോ വര്‍ഷം പ്രവൃത്തി പരിചയമുള്ള സിവില്‍ എഞ്ചിനീയറിംഗ്, ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ആറുമാസം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.കേരളത്തിലുടനീളമുള്ള വര്‍മ്മ ഹോംസിന്റെ 15 പുരോഗമിക്കുന്ന പ്രൊജക്ടുകളിലായി ശനിയാഴ്ച ദിവസങ്ങളിലാകും പരിശീലനം.

പ്രൊഫസര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ വര്‍മ്മ ഹോംസിന്റെ ഇന്‍ഹൗസിലേയും മറ്റു സ്ഥാപനങ്ങളിലേയും പ്രൊഫഷണലുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.തുടക്കത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് മേഖലയിലെ ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിടുന്ന ഈ പദ്ധതി കാലക്രമേണ വിവിധ പ്രൊഫഷണല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മിനി വര്‍മ്മ പറഞ്ഞു.

Spread the love