വര്‍മ്മ ഹോംസിന് നാഷണല്‍
സേഫ്റ്റി കൗണ്‍സില്‍ പുരസ്‌കാരം

റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റ് കാറ്റഗറിയില്‍ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വര്‍മ്മ ഡോ. പൈസ് ലെഗസിയും സിവില്‍ കണ്‍സ്ട്രക്ഷന്‍ കാറ്റഗറിയില്‍ ശ്രീകാര്യത്തുള്ള വര്‍മ്മ ശ്രീകാര്യവുമാണ് അഭിനന്ദന്‍ പത്രയ്ക്ക് അര്‍ഹമായത്.

 

കൊച്ചി: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്ററിന്റെ 54ാമത് നാഷണല്‍ സേഫ്റ്റി വാരാചരണത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാ പുരസ്‌ക്കാരങ്ങള്‍ക്ക് പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ രണ്ട് പ്രൊജക്ടുകള്‍ അര്‍ഹമായി. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റ് കാറ്റഗറിയില്‍ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള വര്‍മ്മ ഡോ. പൈസ് ലെഗസിയും സിവില്‍ കണ്‍സ്ട്രക്ഷന്‍ കാറ്റഗറിയില്‍ ശ്രീകാര്യത്തുള്ള വര്‍മ്മ ശ്രീകാര്യവുമാണ് അഭിനന്ദന്‍ പത്രയ്ക്ക് അര്‍ഹമായത്. മുന്‍വര്‍ഷങ്ങളിലും വര്‍മ്മ ഹോംസിന്റെ വിവിധ പ്രോജക്ടുകള്‍ക്ക് ഈ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരം കൂടുതല്‍ ഉത്തരവാദിത്വത്തോടെ മുന്നേറാന്‍ കരുത്തേകുന്നുവെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ അനില്‍ വര്‍മ്മ അറിയിച്ചു. കേരളത്തിലുടനീളം 16 ഓണ്‍ ഗോയിംഗ് പ്രോജക്ടുകളാണ് നിലവില്‍ കമ്പനിയ്ക്കുള്ളത്.

Spread the love