ഗ്രീന്‍ മെഡോ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൃശൂര്‍: തൃശൂര്‍ അത്താണിയില്‍ വയോജനങ്ങള്‍ക്കായി ‘വേദാന്ത ഗ്രീന്‍ മെഡോസ്’ എന്ന പേരില്‍ പ്രീമിയം ലിവിംഗ് കമ്മ്യൂണിറ്റി പ്രഖ്യാപിച്ച് വേദാന്ത സീനിയര്‍ ലിവിംഗ്. അജു ചെറുകര മാത്യുവിന്റെ ഗ്രീന്‍ മെഡോ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റെറ (RERA) സര്‍ട്ടിഫൈഡ് പ്രൊജക്ടായ വേദാന്ത ഗ്രീന്‍ മെഡോസില്‍
ക്ലബ് ഹൗസ്, കഫറ്റീരിയ, പാരാമെഡിക്കല്‍, ഫിസിയോതെറാപ്പി സ്റ്റാഫുകളുള്ള മെഡിക്കല്‍ സെന്റര്‍, ഇന്‍ഹൗസ് തിയേറ്റര്‍, ലൈബ്രറി, ജിം, മനോഹരമായ ലാന്ഡ്സ്കേപ്പുള്ള ചുറ്റുപാടുകള്‍ എന്നിങ്ങനെ മുതിര്‍ന്നവരെ സജീവമാക്കി നിറുത്താനുള്ളതെല്ലാം തന്നെയുണ്ടെന്ന് വേദാന്ത സീനിയര്‍ ലിവിംഗ് ഡയറക്ടര്‍ രാഹുല്‍ സബര്‍വാള്‍ പറഞ്ഞു.ഉടമസ്ഥതാ മാതൃകയിലുള്ള ഈ വീടുകള്‍ പൂര്‍ണ്ണമായും വേദാന്ത പരിപാലിക്കും.പ്രായമായവരുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കനുസൃതമായി പുതുതായി തയ്യാറാക്കിയതും ശുചിത്വമുള്ളതുമായ ഭക്ഷണം വിളമ്പാന്‍ ഓണ്‍സൈറ്റ് കഫറ്റീരിയയില്‍ പ്രത്യേകം വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. താമസക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം സ്വന്തം അടുക്കളകളില്‍ പാചകം ചെയ്യുകയോ റൂം സര്‍വീസ് ആസ്വദിക്കുകയോ അല്ലെങ്കില്‍ സഹതാമസക്കാരോടൊപ്പം ഭക്ഷണം കഴിക്കുകയോ ചെയ്യാം. ഇവിടെ എല്ലാ വീടുകളും നന്നായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു ഹൗസ് കീപ്പിംഗ് ടീമുണ്ട്.
ദിവസേനയുള്ള വൃത്തിയാക്കലിന് പുറമെ മാസത്തില്‍ ഡീപ് ക്ലീനിംഗും അവര്‍ നടത്തും.ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും വ്യക്തികള്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ഒരിടം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ക്ഷേമം, സുഖം, സൗഹൃദം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയില്‍ സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ ഇതിലൂടെ മുതിര്‍ന്ന പൗരന്മാര്ക്ക് കഴിയുമെന്നും രാഹുല്‍ സബര്‍വാള്‍ വ്യക്തമാക്കി.മനോഹരമായി ലാന്‍ഡ്സ്കേപ്പ് ചെയ്ത 37 വില്ലകളാണ് ഈ കമ്മ്യൂണിറ്റിയില്‍ ഉള്ളത്. പ്രീമിയം, ഡീലക്സ് ഫോര്‍മാറ്റുകളിലായി ഇവ ലഭ്യമാണ്. വില 65 ലക്ഷം (പ്രീ രജിസ്ട്രേഷന്). വാസ്തു അനുസരിച്ച് നിര്‍മ്മിച്ച ഈ വീടുകളില്‍ മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി ആന്റിസ്കിഡ് ഫ്ളോറിംഗും സപ്പോര്‍ട്ടീവ് റെയിലിംഗുകളുമുണ്ട്. തുറന്ന ടെറസുകള്‍, വിശാലമായ കിടപ്പുമുറികള്‍, മികച്ച വായുസഞ്ചാരം എന്നിവ എല്ലാ വില്ലകളിലും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രത്യേക നടപ്പാതകളും പുറത്ത് ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് വേദാന്ത സീനിയര്‍ ലിവിംഗ് ഡയറക്ടര്‍ ശ്രേയ ആനന്ദ് പറഞ്ഞു.ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് കെ ബി ബാബു, കേരള ആന്‍ഡ് കോയമ്പത്തൂര്‍ ബിസിനസ്സ് ഹെഡ് കെ സി റാവു, ഗ്രീന്‍ മെഡോസ് ടൗണ്‍ഷിപ്പ് ഡെവലപ്പേഴ്സ് അജു ചെറുകര മാത്യു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.