പത്ത് അടി ഉയരവും 600 കിലോ ഭാരവുമുള്ള ശിവശക്തി, ഫൈബറും റബറും കൊണ്ട് നിര്‍മ്മിച്ചതാണ്. അതിന്റെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയാലാണ് ചലിക്കുന്നത്.
തൃശൂര്‍: ബന്ദികളാക്കപ്പെട്ട ആനകളുടെ ക്ഷേമവും കേരളത്തിലെ പൊതുജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി, വോയ്‌സ് ഫോര്‍ എലിഫന്റ്‌സ് (വിഎഫ്എഇ), ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ പുറത്തിറക്കി. തൃശൂര്‍ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ശിവശക്തി എന്ന് പേരിട്ട റോബോട്ടിക് ആനയെ നല്‍കിയത്.
പത്ത് അടി ഉയരവും 600 കിലോ ഭാരവുമുള്ള ശിവശക്തി, ഫൈബറും റബറും കൊണ്ട് നിര്‍മ്മിച്ചതാണ്. അതിന്റെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയാലാണ് ചലിക്കുന്നത്.
ക്ഷേത്ര ചടങ്ങുകള്‍ക്ക് തടസം വരാത്തവിധം നാലാളുകളെ വരെ വഹിക്കാനാകും. ചാലക്കുടിയിലുള്ള ഫോര്‍ ഹാര്‍ട്‌സ് ക്രിയേഷന്‍സ് ആണ് ശിവശക്തിയെ നിര്‍മ്മിച്ചിരിക്കുന്നത്.
കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലയാളി ക്ഷേത്രമായ ശ്രീശങ്കരന്‍ കോവിലില്‍ തമിഴ്‌നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് വിഎഫ്എഇ മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കിയത്.വിഎഫ്എഇയെ പ്രതിനിധീകരിച്ച് തൃശൂര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ വെങ്കിടാചലം ചടങ്ങില്‍ പങ്കെടുത്തു.