സൗജന്യ ഡയാലിസിസ് ചികിത്സ; വി-ഗാര്‍ഡിന്റെ ‘സ്വസ്ഥ’ പദ്ധതിക്ക് തുടക്കമായി 

തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ പദ്ധതി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സൗജന്യ ഡയാലിസിസ് പദ്ധതിയായ ‘സ്വസ്ഥ’യ്ക്ക് തുടക്കമായി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ ലോഗോ പ്രകാശനം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ പദ്ധതി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് പോലുള്ള മുന്‍നിര വ്യവസായ സ്ഥാപനങ്ങളുടെ വിവിധ സിഎസ്ആര്‍ പദ്ധതികള്‍ സമൂഹത്തിന് ഏറെ സഹായകവും, ആശ്വാസം പകരുന്നവയുമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി സാധാരണക്കാര്‍ക്ക് വി-ഗാര്‍ഡിന്റെ ‘സ്വസ്ഥ’ പദ്ധതി ഉപകാരപ്രദമാകും. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിക്കൊണ്ടുള്ള വി-ഗാര്‍ഡിന്റെ എല്ലാ സിഎസ്ആര്‍ പദ്ധതികള്‍ക്കും ആശംസകള്‍ അറിയിക്കുന്നുവെന്ന് ‘സ്വസ്ഥ’ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ കൊച്ചി നഗരസഭ മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ പറഞ്ഞു.

സാമ്പത്തിക പരാധീനതകള്‍ കാരണം പലപ്പോഴും സ്വന്തം കുടുംബാംഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. ഡയാലിസിസ് പോലെ ദീര്‍ഘകാലം തുടര്‍ച്ചയായി ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ പല കുടുംബങ്ങള്‍ക്കും സാമ്പത്തികമായി വെല്ലുവിളിയുയര്‍ത്തുന്നതാണ്. അതില്‍ കുറച്ചുപേര്‍ക്കെങ്കിലും ‘സ്വസ്ഥ’ സഹായകമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്  ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. കോര്‍പ്പറേറ്റ് മാനുഫാക്ചറിംഗ് ആന്‍ഡ് ഡബ്ള്യു.സി.ഡി വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എ, പള്ളുരുത്തി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ രചന, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് സെക്രട്ടറി ഡോ. രാജന്‍ ചെദമ്പത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.പ്രസലിന്‍, പള്ളുരുത്തി താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഹനീഷ് എം എം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു