വെണ്ണല ഹൈസ്‌കൂളിന്
വിഗാര്‍ഡിന്റെ കൈത്താങ്ങ്; ഐടി ലാബ് ഒരുക്കി നല്‍കി 

വിഗാര്‍ഡ് സിഎസ്ആര്‍ വിഭാഗം പ്രതിനിധി ഡോ. റീന ഫിലിപ്പ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

കൊച്ചി: വെണ്ണല ഹൈസ്‌കൂളിന് വിഗാര്‍ഡ് ഫൗണ്ടേഷന്റെ കൈത്താങ്ങ്. പുതിയ ഐടി ലാബ് ഒരുക്കി നല്‍കി. വിഗാര്‍ഡ് സിഎസ്ആര്‍ വിഭാഗം പ്രതിനിധി ഡോ. റീന ഫിലിപ്പ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെയും സമൂഹ വികസനത്തെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് ഒരുക്കി നല്‍കിയതെന്ന് ഡോ. റീന ഫിലിപ്പ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യകളും, മികവാര്‍ന്ന ഡിജിറ്റല്‍ വിദ്യാഭ്യാസവും ലഭ്യമാക്കുന്നത് പഠന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും, ഡിജിറ്റല്‍ യുഗത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും ഡോ. റീന ഫിലിപ്പ് പറഞ്ഞു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് റൂം നിര്‍മ്മാണം, കോവിഡ് കാലത്ത് സ്മാര്‍ട്ട് ഫോണ്‍ വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും വിഗാര്‍ഡ് ഫൗണ്ടേഷന്‍ വെണ്ണല ഹൈസ്‌കൂളിനു വേണ്ടി ചെയ്തിട്ടുണ്ട്. പരിപാടിയില്‍ 42ാം ഡിവിഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹര്‍ഷല്‍, വെണ്ണല ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചന്ദ്രലേഖ, സ്റ്റാഫംഗങ്ങള്‍, വിഗാര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Spread the love